Kasargod

കാസർകോട് ജില്ലയിൽ ലോക്ഡൗൺ നിയന്ത്രണങ്ങൾ കർശനം

Please complete the required fields.




കാസർകോട്: ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് പ്രകാരമുള്ള നിയന്ത്രണങ്ങൾക്കെതിരെ വിമർശനങ്ങൾ ഉയരുന്നുണ്ടെങ്കിലും ഇന്നലെ ലോക്ഡൗൺ നിയന്ത്രണങ്ങൾ കർശനമായി നടപ്പാക്കി. കഴിഞ്ഞ വാരാന്ത്യ ലോക്ഡൗണിലും പരിശോധനകൾ കടുപ്പിക്കാതിരുന്ന പൊലീസ് ഇന്നലെ നടപടികൾ കർശനമാക്കി. നഗരത്തിലെ പ്രധാന കേന്ദ്രങ്ങളിലെല്ലാം പൊലീസ് പരിശോധന നടത്തി. അനാവശ്യമായി പുറത്തിറങ്ങിയവരിൽ നിന്നു പിഴ ഈടാക്കി. 

കാസർകോട് നഗരത്തിൽ സമീപത്തായി രണ്ടിടങ്ങളിൽ പരിശോധന നടത്തിയതു രാവിലെ ഗതാഗതക്കുരുക്കിനു കാരണമായി. ജില്ലയിലെ പ്രധാന നഗര മേഖലകളിലെല്ലാം റോഡുകളിൽ പരിശോധന ശക്തമാക്കിയിരുന്നു. ഇന്നും പരിശോധനകൾ തുടരും. ടിപിആർ അടിസ്ഥാനമാക്കി നിയന്ത്രണങ്ങൾ നടത്തിയിട്ടും കേസുകളുടെ എണ്ണം കുറഞ്ഞിരുന്നില്ല. ജില്ലയിലെ ടെസ്റ്റുകളുടെ എണ്ണം വർധിപ്പിച്ചപ്പോൾ ആനുപാതികമായി കോവിഡ് പോസിറ്റീവ് കേസുകളും വർധിച്ചു.

എണ്ണായിരത്തിലേറെ പരിശോധന നടത്തിയപ്പോൾ പ്രതിദിന കേസുകളുടെ എണ്ണം 900 കഴിഞ്ഞു. ടിപിആർ തുടർച്ചയായ ദിവസങ്ങളിൽ 10ൽ താഴാതെ നിൽക്കുന്ന സാഹചര്യമാണു നിലവിൽ. കോവിഡ് സാഹചര്യം വിലയിരുത്താനെത്തിയ കേന്ദ്രസംഘം നാളെ ജില്ലയിലെത്തും.

Related Articles

Leave a Reply

Back to top button