Kerala

പ്രശസ്ത സിനിമാതാരം ചിത്ര അന്തരിച്ചു

Please complete the required fields.




ടി ചിത്ര അന്തരിച്ചു. ചെന്നൈയിലായിരുന്നു അന്ത്യം. 55വയസായിരിന്നു. ഹൃദയാഘാതത്തെ തുടർന്ന് പുലർച്ചെയോടെയാണ് മരണം സംഭവിച്ചത്. സംസ്കാരം വൈകീട്ട് 4മണിക്ക് ചെന്നൈ സാലിഗ്രാമത്തിൽ നടക്കും.

1975 മുതൽ നിരവധി മലയാള ചിത്രങ്ങളിൽ അഭിനയിച്ചിട്ടുണ്ട്. കല്യാണപന്തൽ ആയിരുന്നു ആദ്യ ചിത്രം. പിന്നീട് പ്രേം നസീറിനൊപ്പം അനു​ഗ്രം , ആട്ടക്കലാശം എന്നീ ചിത്രങ്ങളിലും വേഷമിട്ടു. ദേവാസുരം, ഒരു വടക്കൻ വീര​ഗാഥ, അദ്വൈതം, അമരം, ഏകലവന്യൻ, കമ്മീഷ്ണർ, സാദരം, ആറാം തമ്പുരാൻ, ഉസ്താദ്, സൂത്രധാരൻ എന്നിങ്ങനെ നിരവധി ചിത്രങ്ങളിൽ ശ്രദ്ധേയ വേഷം കൈകാര്യം ചെയ്തു.

മലയാളത്തിന് പുറമെ, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളിലും ചിത്ര അഭിനയിച്ചിട്ടുണ്ട്. തമിഴിൽ 1975 ൽ അപൂർവ രാ​ഗങ്ങൾ, പിന്നീട് പുത്തൻ പുതു പയനം, ചേരൻ പാണ്ഡ്യൻ, ​ഗോപാലാ ​ഗോപാലാ, കബഡി കബഡി എന്നീ സിനിമകൾ ചെയ്തു. ഹിന്ദിയിൽ രണ്ട് സിനിമകളിലും അഭിനയിച്ചിട്ടുണ്ട്.

Related Articles

Leave a Reply

Back to top button