കോഴിക്കോട്: കോഴിക്കോട് കുന്ദമംഗലത്ത് 20 കിലോ കഞ്ചാവുമായി രണ്ട് പേർ പിടിയിൽ. ഇവരിലൊരാൾ സ്ത്രീയാണ്. ലീന, സനൽ എന്നിവരാണ് പിടിയിലായത്. പിടിയിലായ ലീന തൃശൂരിൽ ബ്യൂട്ടി പാർലർ നടത്തിയിരുന്ന വ്യക്തിയാണ്. ഇവരോടൊപ്പം പിടിയിലായ സനൽ, ലീന നടത്തിയിരുന്ന ബ്യൂട്ടി പാർലറിന് സമീപത്തെ ബേക്കറിയിലെ ജീവനക്കാരനായിരുന്നു. ലോക്ക്ഡൗൺ കാലത്താണ് ഇവർ കഞ്ചാവ് കടത്ത് തുടങ്ങിയത്. ഇതിനായി കോഴിക്കോട് ചേവരമ്പലത്ത് വീട് വാടകയ്ക്ക് എടുത്തു.
കഞ്ചാവ് കടത്താനായി ഇവർ ഉപയോഗിച്ചിരുന്ന വാഹനത്തിന്റെ നമ്പർ വ്യാജമാണെന്ന് കണ്ടെത്തി. ഗുഡ്സ് ഓട്ടോയുടെ നമ്പറാണ് ഇവർ ഉപയോഗിച്ചത്. കമ്മീഷ്ണർ ഉൾപ്പടെയുള്ള ഉയർന്ന പോലീസ് ഉദ്യോഗസ്ഥർ സ്ഥലത്തെത്തി. പിടിയിലായവർക്ക് പുറകിൽ വൻ ലഹരി റാക്കറ്റ് ഉള്ളതായാണ് നിഗമനം