Pathanamthitta

ഓട്ടോറിക്ഷയിൽ കയറിയ യുവതിയെ ജ്യൂസിൽ മയക്കുമരുന്ന് കലർത്തി ബലാത്സം​ഗം ചെയ്ത സംഭവം; പ്രതി പിടിയിൽ

Please complete the required fields.




അടൂർ: പത്തനംതിട്ടയിൽ ഇരുപത്തിയെട്ടുകാരിയെ ജ്യൂസിൽ മയക്കുമരുന്ന് കലർത്തി നൽകി ബോധം കെടുത്തി പീഡിപ്പിച്ച സംഭവത്തിൽ അയൽവാസിയായ ഓട്ടോ ഡ്രൈവർ അറസ്റ്റിൽ . ഇന്നലെ രാത്രിയോടെയാണ് വിനോദിനെ അടൂർ പോലീസ് പിടികൂടിയത്.

പീഡന ദൃശ്യങ്ങൾ മൊബൈലിൽ പകർത്തിയ പ്രതി, ഇത് പുറത്തുവിടുമെന്ന് ഭീഷണിപ്പെടുത്തി യുവതിയെ പല സ്ഥലങ്ങളിൽ എത്തിച്ച് പീഡനത്തിനിരയാക്കുകയായിരുന്നു. ഭർത്താവുമായി അകന്നു കഴിയുകയായിരുന്ന യുവതിയെയാണ് വിനോദ് പീഡിപ്പിച്ചത്.കഴിഞ്ഞ ഫെബ്രുവരി 15-നാണ് ആദ്യമായി പീഡനം നടന്നത്. യുവതിക്ക് ജ്യൂസ് നൽകി മയക്കിയ ശേഷം നഗ്നദൃശ്യങ്ങൾ പകർത്തുകയായിരുന്നു. ദൃശ്യങ്ങൾ സമൂഹമാധ്യമങ്ങളിലൂടെ പ്രചരിപ്പിക്കുമെന്നും വിവരം പുറത്തുപറഞ്ഞാൽ കൊലപ്പെടുത്തുമെന്ന് ഭീഷണിപ്പെടുത്തിയായിരുന്നു പിന്നീട് പീഡനത്തിന് ഇരയാക്കിയത്.

എന്നാല്‍ യുവതി പ്രതിയുടെ ഭാര്യയോട് വിവരങ്ങൾ പറയുകയും ചെയ്തു. ഇതില്‍ പ്രകോപിതനായ പ്രതി കഴിഞ്ഞമാസം 28ന് യുവതിയെ ടാങ്കർ ലോറിയിൽ കയറ്റി പരിക്കേല്‍പ്പിച്ചിരുന്നുവെന്നും പരാതിയില്‍ പറയുന്നു.

Related Articles

Back to top button