Kozhikode

‘ഞാനും മക്കളും പുതിയ ജീവിതത്തിലേക്ക്’; വിവാഹിതനാവുകയാണെന്ന വാർത്ത പങ്കുവച്ച് സിസ്റ്റർ ലിനിയുടെ ഭർത്താവ്

Please complete the required fields.




കോഴിക്കോട്‌ : രോഗീ പരിചരണത്തിനിടെ നിപാ ബാധിച്ച്‌ മരിച്ച നഴ്‌സ്‌ ലിനിയുടെ ഭർത്താവ്‌ സജീഷ്‌ വിവാഹിതനാകുന്നു. അധ്യാപികയായ കൊയിലാണ്ടി പന്തലായനി സ്വദേശി പ്രതിഭയാണ്‌ വധു. ഈ മാസം 29ന്‌ വടകര ലോകനാർക്കാവ്‌ ക്ഷേത്രത്തിലാണ്‌ വിവാഹം.പ്രതിഭയ്‌ക്ക്‌ പ്ലസ്‌ വൺ വിദ്യാർഥിയായ മകളുണ്ട്‌.

ലിനിയുടേതുൾപ്പെടെ മൂന്ന്‌ കുടുംബങ്ങളും ചേർന്നാണ്‌ വിവാഹം ഉറപ്പിച്ചത്‌. 2018 മെയ്‌ മാസം കോഴിക്കോടുണ്ടായ നിപാ വ്യാപനത്തിലാണ്‌ പേരാമ്പ്ര താലൂക്ക്‌ ആശുപത്രിയിൽ നഴ്‌സായിരുന്ന ലിനി മരിക്കുന്നത്‌. മെയ്‌ 21ന്‌ കോഴിക്കോട്‌ ഗവ. മെഡിക്കൽ കോളേജ്‌ ആശുപത്രിയിലാണ് മരിച്ചത്.

വിദേശത്തായിരുന്ന സജീഷ്‌ ലിനിയുടെ രോഗവാസ്ഥ അറിഞ്ഞ് നാട്ടിലെത്തിയിരുന്നു. ലിനിയുടെ മരണ ശേഷം മക്കളായ ഋതുൽ, സിദ്ധാർഥ്‌ എന്നിവർക്കൊപ്പം ചെമ്പനോടയിലെ വീട്ടിലാണ്‌ താമസം. ലിനിയോടുള്ള ആദര സൂചകമായി സജീഷിന്‌ സർക്കാർ ജോലിയും നൽകിയിരുന്നു. ഇപ്പോൾ പന്നിക്കോട്ടൂർ പിഎച്ച്‌സിയിൽ ക്ലർക്കാണ്‌.

Related Articles

Leave a Reply

Back to top button