Kozhikode

വടകരയിൽ മരുമകൾ ഓടിച്ച സ്കൂട്ടറിൽ വാഹനമിടിച്ചു, തെറിച്ചുവീണ അമ്മയ്ക്ക് ബസ്സിനടിയിൽപ്പെട്ട് ദാരുണാന്ത്യം

Please complete the required fields.




കോഴിക്കോട് : ദേശീയപാതയിൽ വടകരയിൽ അമ്മയും മരുമകളും സഞ്ചരിച്ച സ്കൂട്ടറിൽ മറ്റൊരു വാഹനം ഇടിച്ചു. റോഡിലേക്ക് തെറിച്ചുവീണ അമ്മയുടെ ദേഹത്തേക്ക് ബസ്സ് കയറി . ബസ്സിന്റെ ടയറിന്റെ അടിയിൽപ്പെട്ട് വീട്ടമ്മയ്ക്ക് ദാരുണാന്ത്യം. ഇന്ന് വൈകീട്ട് 4 : 15 ഓടെ വടകര അടക്കാത്തെരുവിനടുത്തെ കൊപ്ര ഭവനിന് മുന്നിലാണ് അപകടം . ചോറോട് എമടത്തിൽ പ്രഭ (75 ) ആണ് മരിച്ചത് .

സ്കൂട്ടർ ഓടിച്ച യുവതിയെ പരിക്കുകളോടെ വടകര ആശാ ഹോസ്പിറ്റലിൽ പ്രവേശിപ്പിച്ചു . ദേശീയ പാത നിർമ്മാണം നടക്കുന്നതിനാൽ തകർന്ന ഇടുങ്ങിയ റോഡിലൂടെയാണ് വാഹനങ്ങൾ പോകുന്നത്. അപകടത്തിൽ തൽക്ഷണം മരിച്ച വീട്ടമ്മയുടെ മൃതദേഹം റോഡിൽ നിന്ന് മാറ്റിയിട്ടില്ല . വടകര പോലീസ് സ്ഥലത്തെത്തിയിട്ടുണ്ട് .മൃതദേഹം ഉടൻ വടകര ജില്ലാ ആശുപത്രിയിലേക്ക് മാറ്റും .

ഭർത്താവ്: പരേതനായ കുഞ്ഞിരാമൻ. മക്കൾ: പരേതനായ ലത്തീഷ് , റീജേഷ്,രൂപേഷ് മരുമകൾ: ശ്രീകല ( അഹല്യ കണ്ണാശുപത്രി സ്റ്റാഫ് ) ശീതൾ അപർണ ( അസി. ഡയരകർ വിഎച്ച്സി ). മരിച്ച പ്രഭ കണ്ണൂർ സ്വദേശിനിയാണ്.

Related Articles

Back to top button