Kozhikode

വടകരയിൽ കെഎസ്ആർടിസി ബസിൻ്റെ ചക്രത്തിനടിയിൽപ്പെട്ട് മരിച്ചത് ചോറോട് സ്വദേശിനി വീട്ടമ്മ; അപകടത്തിൽപ്പെട്ടത് മരുമകൾ ഓടിച്ച സ്കൂട്ടർ

Please complete the required fields.




വടകര : ദേശീയപാതയിൽ വടകരയിൽ സ്കൂട്ടറിൽ നിന്ന് തെറിച്ച് വീണ് കെഎസ്ആർടിസി ബസിൻ്റെ ചക്രത്തിനടിയിൽപ്പെട്ട് മരിച്ചത് ചോറോട് സ്വദേശിനി വീട്ടമ്മ. അപകടത്തിൽ സ്കൂട്ടർ ഓടിച്ച മരുമകൾക്കും പരിക്ക്. ചോറോട് എമടത്തിൽ പ്രഭ (75 ) ആണ് മരിച്ചത്. ഇന്ന് വൈകീട്ട് 4 : 15 ഓടെ വടകര അടക്കാത്തെരുവിനടുത്തെ കൊപ്ര ഭവനിന് മുന്നിലാണ് അപകടം. വടകര അഹല്യ കണ്ണാശുപത്രിയിലെ ജീവനക്കാരിയായ മകൻ്റ ഭാര്യ ശ്രീകലയുടെ സ്കൂട്ടറിൽ ചോറോട്ടെ വീട്ടിൽ നിന്ന് പുത്തൂരിലെ ബന്ധുവീട്ടിലേക്ക് പോകുന്നതിനിടെയാണ് അപകടം.

സ്കൂട്ടർ ഓടിച്ച ശ്രീകലയെ പരിക്കുകളോടെ വടകര ആശാ ഹോസ്പിറ്റലിൽ പ്രവേശിപ്പിച്ചു . ദേശീയ പാത നിർമ്മാണം നടക്കുന്നതിനാൽ തകർന്ന ഇടുങ്ങിയ റോഡിലൂടെയാണ് വാഹനങ്ങൾ പോകുന്നത്. മറ്റൊരു വാഹനത്തിൽ തട്ടി നിയന്ത്രണം വിട്ട സ്കൂട്ടർ മറിഞ്ഞു. സ്കൂട്ടറിൻ്റെ പിൻ സീറ്റിൽ നിന്ന് തെറിച്ച് വീണ പ്രഭ കെഎസ്ആർടിസി സൂപ്പർ ഫാസ്റ്റ് ബസ്സിനടിൽപ്പെടുകയായിരുന്നു.

ബസ്സിൻ്റെ ചക്രത്തിൽ കുടുങ്ങിയ ഇവർ തൽക്ഷണം മരിച്ചതായും ദൃക്സാക്ഷികൾ പറഞ്ഞു. അപകടത്തിൽ തൽക്ഷണം മരിച്ച വീട്ടമ്മയുടെ മൃതദേഹം റോഡിൽ നിന്ന് വടകര പോലീസ് സ്ഥലത്തെത്തിയ ശേഷമാണ് വടകര ജില്ലാ ആശുപത്രിയിലേക്ക് മാറ്റിയത്. ഭർത്താവ്: പരേതനായ കുഞ്ഞിരാമൻ. മക്കൾ: പരേതനായ ലത്തീഷ് , റീജേഷ്,രൂപേഷ് മരുമകൾ: ശ്രീകല ( അഹല്യ കണ്ണാശുപത്രി സ്റ്റാഫ് ) ശീതൾ അപർണ ( അസി. ഡയരകർ വിഎച്ച്സി ). മരിച്ച പ്രഭ കണ്ണൂർ സ്വദേശിനിയാണ്.

Related Articles

Back to top button