
നാദാപുരം: നാദാപുരം വാണിമേൽ പരപ്പ് പാറയിൽ ജീപ്പ് നിയന്ത്രണം വിട്ട് മറിഞ്ഞ് അപകടം. പരപ്പ് പാറയിൽ വച്ച് നിയന്ത്രണം വിട്ട ജീപ്പ് ഇലക്ട്രിക് പോസ്റ്റിലിടിച്ച് മറിയുകയായിരുന്നു.
അപകടത്തിൽ ജീപ്പിൽ ഉണ്ടായിരുന്ന യാത്രക്കാർ നിസ്സാര പരിക്കുകളോടെ അത്ഭുതകരമായി രക്ഷപ്പെട്ടു.വലിയ ശബ്ദം കേട്ട് നാട്ടുകാർ ഓടിയെത്തി രക്ഷാപ്രവർത്തനം നടത്തി.





