Kollam

ജോലി വാഗ്ദാനം ചെയ്ത് 23 ലക്ഷം തട്ടിയ യുവാവ് അറസ്റ്റില്‍

Please complete the required fields.




കരുനാഗപ്പള്ളി: പ്രസാര്‍ഭാരതിയില്‍ ജോലി വാഗ്ദാനം ചെയ്ത് പലരില്‍ നിന്നായി 23 ലക്ഷം രൂപ തട്ടിയെടുത്ത കേസില്‍ യുവാവ് അറസ്റ്റില്‍. തൊടിയൂര്‍ കല്ലേലിഭാഗം വിനേഷ് ഭവനത്തില്‍ വി ബിജു (39) ആണ് കരുനാഗപ്പള്ളി പോലീസിന്റെ പിടിയിലായിരിക്കുന്നത്.

ആദിനാട് തെക്ക് കാട്ടില്‍കടവില്‍ പ്രസേനന്‍, സുഹൃത്തുക്കളായ മോഹനന്‍, കാര്‍ത്തികേയന്‍ എന്നിവരില്‍ നിന്നാണ് പ്രസാര്‍ ഭാരതിയില്‍ ക്ലറിക്കല്‍ പോസ്റ്റിലേക്ക് ജോലി വാങ്ങി നല്‍കാമെന്ന പേരില്‍ പ്രതി പണം തട്ടിയെടുത്തിരിക്കുന്നത്. തട്ടിപ്പ് മനസ്സിലാക്കി പണം തിരിച്ച് ചോദിച്ചപ്പോള്‍ വണ്ടിച്ചെക്ക് നല്‍കി പറ്റിക്കുകയായിരുന്നുവെന്ന് പോലീസ് പറഞ്ഞു. പണം നഷ്ടപ്പെട്ടവര്‍ കരുനാഗപ്പള്ളി പോലീസില്‍ പരാതി നല്‍കിയതിന്റെ അടിസ്ഥാനത്തില്‍ നടത്തിയ അന്വേഷണത്തിലാണ് പ്രതി പിടിയിലായത്.

ഇയാള്‍ സമാന രീതിയില്‍ കൂടുതല്‍ പേരെ തട്ടിപ്പിനിരയാക്കിയിട്ടുണ്ടോയെന്നും പോലീസ് അന്വേഷിക്കുന്നുണ്ട്. കരുനാഗപ്പള്ളി ഇന്‍സ്പെക്ടര്‍ ബിജുവിന്റെ നേതൃത്വത്തില്‍ എസ്‌ഐമാരായ ഷെമീര്‍, ഷാജിമോന്‍, എഎസ്‌ഐ നിസാമുദീന്‍, സിപിഒ ഹാഷിം എന്നിവരടങ്ങിയ സംഘമാണ് പ്രതിയെ പിടികൂടിയിരിക്കുന്നത്.

Related Articles

Leave a Reply

Back to top button