
രാജ്യത്ത് കൊവിഡ് കേസുകൾ വർധിക്കുന്ന സാഹചര്യത്തിൽ സുപ്രധാന തീരുമാനവുമായി സെറം ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഇന്ത്യ. കൊറോണ വാക്സിൻ കോവിഷീൽഡിന്റെ നിർമ്മാണം കമ്പനി പുനരാരംഭിച്ചു. 90 ദിവസത്തിനുള്ളിൽ 6-7 ദശലക്ഷം ഡോസുകൾ ലഭ്യമാക്കുമെന്ന് സിഇഒ അഡാർ പൂനവല്ല
നിലവിൽ ആറ് ദശലക്ഷം ബൂസ്റ്റർ ഡോസ് കോവോവാക്സ് വാക്സിൻ ലഭ്യമാണെന്നും മുതിർന്നവർ നിർബന്ധമായും മാസ്ക് ധരിക്കുകയും ബൂസ്റ്റർ ഷോട്ട് എടുക്കുകയും വേണമെന്നും അദ്ദേഹം പറഞ്ഞു.
ഒരു മുൻ കരുതൽ എന്ന നിലയിലാണ് നിർമാണം പുനരാരംഭിക്കുന്നത്. കൊവിഡ് വാക്‌സിൻ്റെ ആവശ്യം വർധിച്ചിട്ടില്ലെന്നും ആവശ്യമെങ്കിൽ കൂടുതൽ ഉൽപ്പാദിപ്പിക്കാൻ നിർമ്മാതാക്കൾ തയ്യാറാണെന്നും വാക്‌സിൻ ക്ഷാമം സംബന്ധിച്ച റിപ്പോർട്ടുകളോട് പ്രതികരിക്കവെ അദ്ദേഹം പറഞ്ഞു. 2021 ഡിസംബറിലാണ് കമ്പനി കോവിഷീൽഡിന്റെ നിർമ്മാണം നിർത്തിയത്.