Palakkad

മദ്യപിച്ചെത്തി ഇടിവളയിട്ട് എസ്എഫ്ഐ പ്രവർത്തകരെ മർദ്ദിച്ചെന്ന് ആരോപണം; പാലക്കാട് പൊലീസ് ഉദ്യോഗസ്ഥന് സസ്പെൻഷൻ

Please complete the required fields.




പാലക്കാട്: എസ്എഫ്ഐ വിദ്യാർഥികളെ മദ്യപിച്ചെത്തി, ഇടിവളയിട്ട് മർദ്ദിച്ച പൊലീസ് ഉദ്യോഗസ്ഥനെതിരെ നടപടി. പാലക്കാട് എആർ ക്യാമ്പിലെ സിവിൽ പൊലീസ് ഓഫീസർ ചിറ്റിലഞ്ചേരി സ്വദേശി ഷഫാദിനെ സസ്പെൻഡ് ചെയ്തു. പാലക്കാട് ജില്ലാ പൊലീസ് മേധാവിയുടേതാണ് നടപടി.

ഇക്കഴിഞ്ഞ 11നാണ് പാലക്കാട് ടൗൺ റെയിൽവേ സ്റ്റേഷനിലേക്ക് എസ്എഫ്ഐ നടത്തിയ മാർച്ചിൽ മദ്യപിച്ച് എത്തിയ ഷഫാദ് പ്രവർത്തകരെ മർദിച്ചത്. ചിറ്റൂർ താലൂക്ക് ആശുപത്രിയിൽ നടത്തിയ മെഡിക്കൽ പരിശോധനയിലാണ് ഷഫാദ് മദ്യപിച്ചതായി കണ്ടെത്തിയത്.

ദില്ലിയിൽ മുഖ്യതെരഞ്ഞെടുപ്പ് കമ്മീഷണർ ഗ്യാനേഷ് കുമാറിനെതിരെ സമരം ചെയ്യുന്നവരെ അടിച്ചമർത്തുന്നതിനെതി​രെ പാലക്കാട് സമാധാനപരമായി പ്രതിഷേധിച്ച എസ്എഫ്ഐ പ്രവർത്തകർക്ക് നേരെയാണ് പൊലീസ് അതിക്രമം അഴിച്ചുവിട്ടത്. പെൺകുട്ടികൾക്ക് നേരെയടക്കം അതിക്രമം നടത്തിയിരുന്നു.

Related Articles

Back to top button