Palakkad

ഇന്റർവെൽ കഴിഞ്ഞ് ക്ലാസ് തുടങ്ങി, പിന്നാലെ മൂന്ന് വെടിയൊച്ചകൾ’; ഉപയോ​ഗിച്ചത് മുത്തച്ഛന്റെ തോക്കെന്ന് മൊഴി, അടിയന്തര റിപ്പോർട്ട് തേടി മന്ത്രി

Please complete the required fields.




പാലക്കാട് : പാലക്കാട് തൃത്താലയിൽ ക്ലാസ് റൂമിൽ സഹപാഠിക്ക് നേരെ വിദ്യാർഥി വെടിയുതിർത്ത സംഭവത്തിൽ കുട്ടി ഉപയോഗിച്ചത് മുത്തച്ഛന്റെ തോക്കാണെന്ന് മൊഴി. പള്ളിപ്പുറം പരുതൂർ ഹയർ സെക്കൻഡറി സ്കൂളിലാണ് ഇന്ന് രാവിലെ 11 മണിയോടെ സംഭവം നടന്നത്.

പ്രാഥമിക നിഗമനത്തിൽ കുട്ടി കൊണ്ടുവന്നത് നാടൻ തോക്കാണെന്ന് പറയുന്നു. ക്ലാസ് റൂമിൽ വെച്ച് സഹപാഠിയ്ക്ക് നേരെ മൂന്ന് റൗണ്ട് വെടിയുതിർത്തതായാണ് വിവരം. രണ്ട് വെടിയുണ്ടകൾ ലക്ഷ്യം കൊണ്ടില്ല. മൂന്നാമത്തേതാണ് കുട്ടിയുടെ കയ്യിൽ കൊണ്ടത്.

വെടിയേറ്റ വിദ്യാർഥിയുടെ തോളിനാണ് പരുക്ക്. ആരോഗ്യനില തൃപ്തികരമാണെന്ന് വിവരം. സംഭവ സമയത്ത് അധ്യാപകർ ക്ലാസിൽ ഉണ്ടായിരുന്നില്ലെന്നും പറയുന്നു. ഇൻ്റർവെല്ലിന് ശേഷം ക്ലാസ് ആരംഭിച്ച സമയത്താണ് വെടിവെപ്പ് നടന്നതെന്ന് റിപ്പോർട്ടിൽ പറയുന്നു.

പരുക്കേറ്റ വിദ്യാർഥിയെ കോട്ടക്കലിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചിരിക്കുകയാണ്. സംഭവത്തിൽ വിദ്യാഭ്യാസ മന്ത്രി പൊതുവിദ്യാഭ്യാസ ഡയറക്ടറോട് അടിയന്തര റിപ്പോർട്ട് തേടിയിട്ടുണ്ട്.

Related Articles

Back to top button