Ernakulam

സുഹൃത്തിന്റെ മരണത്തിന് പിന്നാലെ കാണാതായ 19കാരിയും മരിച്ചനിലയിൽ; രണ്ട് യുവജീവനുകളുടെ വേർപാടിൽ കണ്ണീരോടെ മാമലക്കണ്ടം

Please complete the required fields.




കോതമംഗലം : മാമലക്കണ്ടം എളംബ്ലാശേരി ഉന്നതിയിൽ യുവാവിന്റെ മരണത്തെത്തുടർന്ന് സുഹൃത്തായ യുവതിയും ജീവനൊടുക്കി. വിജയ് വാസു (20), അമൃത (19) എന്നിവരാണ് മരിച്ചത്. കുടുംബ പ്രശ്നങ്ങളെത്തുടർന്ന് ചൊവ്വാഴ്ചയാണ് വിജയ് വീടിനുള്ളിൽ തൂങ്ങിമരിച്ചത്.

അമൃതയെ ബുധനാഴ്ച കാണാതായതായി കുട്ടമ്പുഴ പൊലീസിൽ ബന്ധുക്കൾ പരാതിപ്പെട്ടിരുന്നു. തുടർന്ന് നടത്തിയ തിരച്ചിലിൽ വീടിന് അരകിലോമീറ്റർ മാറി മറ്റൊരു പുരയിടത്തിൽ ഇന്നലെ രാവിലെ അമൃതയെ മരിച്ച നിലയിൽ കണ്ടെത്തുകയായിരുന്നു.സുഹൃത്തിന്റെ വിയോഗത്തിലുള്ള മനോവിഷമത്തിൽ അമൃത ജീവനൊടുക്കുകയായിരുന്നെന്നു പൊലീസ് പറഞ്ഞു. വാസുവിന്റെയും ശാരദയുടെയും മകനാണ് വിജയ്.

സഹോദരങ്ങൾ: ബിബുമോൻ, ബിനീഷ്, വിനീത്. അമ്മ ലക്ഷ്മിയുടെ മരണശേഷം മുത്തശ്ശി ദേവയാനിയുടെ സംരക്ഷണയിലായിരുന്നു അമൃത. സഹോദരൻ വിജയ്.

Related Articles

Back to top button