Kollam

രണ്ട് വയസ്സുകാരി മകളെയും പ്രായമായ മാതാപിതാക്കളെയും തനിച്ചാക്കി സതീഷ് മടങ്ങി; കൊല്ലത്ത് കാറിടിച്ച് പരിക്കേറ്റ യുവാവ് മരിച്ചു

Please complete the required fields.




കൊല്ലം: റോഡിലൂടെ നടന്നുപോകുന്നതിനിടെ കാറിടിച്ച് ഗുരുതരമായി പരിക്കേറ്റ് ചികിത്സയിലായിരുന്ന യുവാവ് മരണത്തിന് കീഴടങ്ങി. മടത്തറ കൊച്ചരിപ്പ ഇടപ്പണ സ്വദേശി സതീഷ് (38) ആണ് തിരുവനന്തപുരം മെഡിക്കൽ കോളേജ് ആശുപത്രിയിൽ ചികിത്സയിലിരിക്കെ മരിച്ചത്.

കഴിഞ്ഞ ചൊവ്വാഴ്ച രാത്രിയിലായിരുന്നു അപകടം നടന്നത്. വഴിയിലൂടെ നടന്നുപോകുകയായിരുന്ന സതീഷിനെ അമിതവേഗതയിലെത്തിയ കാർ ഇടിച്ചുതെറിപ്പിക്കുകയായിരുന്നു. അപകടത്തിൽ തലയ്ക്ക് ഗുരുതരമായി പരിക്കേറ്റ സതീഷിനെ ഉടൻ തന്നെ നാട്ടുകാർ ചേർന്ന് കടയ്ക്കൽ താലൂക്ക് ആശുപത്രിയിലെത്തിച്ചു.

തുടർന്ന് പ്രാഥമിക ചികിത്സ നൽകിയ ശേഷം തിരുവനന്തപുരം മെഡിക്കൽ കോളേജ് ആശുപത്രിയിലെ തീവ്രപരിചരണ വിഭാഗത്തിലേക്ക് (ICU) മാറ്റുകയായിരുന്നു. ഇവിടെ വെന്റിലേറ്ററിൽ തുടരുന്നതിനിടെയാണ് ദാരുണ അന്ത്യം. പ്രായമായ മാതാപിതാക്കളും ഭാര്യയും രണ്ട് വയസ്സ് മാത്രം പ്രായമുള്ള മകളും അടങ്ങുന്ന നിർദ്ധന കുടുംബത്തിന്റെ ഏക ജീവനോപാധിയായിരുന്നു സതീഷ്. സതീഷിന്റെ അകാല വിയോഗത്തോടെ ഈ കുടുംബത്തിന്റെ ഏക ആശ്രയമാണ് ഇല്ലാതായത്.

Related Articles

Back to top button