Kasargod

ഭക്ഷണം തൊണ്ടയിൽ കുടുങ്ങി 11കാരന് ദാരുണാന്ത്യം, ഇബ്രാഹീമിന്റെ വേർപാടിൽ നൊമ്പരമായി നാട്

Please complete the required fields.




ബേഡകം: ഭക്ഷണം കഴിക്കുന്നതിനിടെ തൊണ്ടയിൽ കുടുങ്ങി ശ്വാസതടസം അനുഭവപ്പെട്ട 11 വയസുകാരന് ദാരുണാന്ത്യം. കുണ്ടംകുഴി സ്വദേശി സിദ്ദീഖ് സഖാഫിയുടെയും റൗഷാനയുടെയും മകൻ ഇബ്രാഹീം ബാദുഷ (11) ആണ് മരിച്ചത്. കുറ്റിക്കോലിൽ മദ്രസ അധ്യാപകനാണ് സിദ്ദീഖ് സഖാഫി.

ഞായറാഴ്ച രാത്രി വീട്ടിൽ ഭക്ഷണം കഴിക്കുന്നതിനിടെയാണ് അപകടമുണ്ടായത്. ഭക്ഷണം തൊണ്ടയിൽ കുടുങ്ങിയതിനെ തുടർന്ന് ഇബ്രാഹീമിന് ശ്വാസതടസം അനുഭവപ്പെടുകയായിരുന്നു.വീട്ടുകാർ ഉടൻ കാസർകോട്ടെ ആശുപത്രിയിലെത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. ബേഡഡുക്ക പാണ്ടിക്കണ്ടം മദർ ബഡ്സ് സ്പെഷ്യൽ സ്കൂളിലെ വിദ്യാർഥിയായിരുന്നു ഇബ്രാഹീം ബാദുഷ.

മൃതദേഹം വീട്ടിലെത്തിച്ച ശേഷം തിങ്കളാഴ്ച രാവിലെ മരുതടുക്കം ഖബർസ്ഥാനിൽ ഖബറടക്കം നടത്തി. മുബീന, മുഫീദ എന്നിവരാണ് ഇബ്രാഹീമിന്റെ സഹോദരങ്ങൾ.

Related Articles

Back to top button