Kollam

കൊല്ലത്ത് ചിറയില്‍ കുളിക്കാന്‍ ഇറങ്ങിയ യുവാവിന് ദാരുണാന്ത്യം; അപകടം സഹോദരൻ്റെ വിവാഹത്തിന് നാട്ടിലെത്തിയപ്പോൾ

Please complete the required fields.




കൊല്ലം: അഞ്ചലിൽ ചിറയിൽ കുളിക്കാനിറങ്ങിയ യുവാവ് മുങ്ങിമരിച്ചു. ഇടമുളക്കൽ സ്വദേശി വിഷ്ണു (34) ആണ് മരിച്ചത്. വീടിന് സമീപത്തെ ചിറയിൽ കുളിക്കാനിറങ്ങിയതിനിടെയാണ് ഇന്നലെ വൈകിട്ട് അപകടമുണ്ടായത്.

വീടിന് സമീപത്തെ ചിറയിൽ കുളിക്കാനിറങ്ങിയ വിഷ്ണു മുങ്ങുകയായിരുന്നുവെന്നാണ് ലഭിക്കുന്ന വിവരം. അപകടത്തെ തുടർന്ന് വിഷ്ണുവിനെ ചിറയിൽനിന്ന് കരയ്ക്കെത്തിച്ചു.
തുടർന്ന് അഞ്ചലിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. പ്രവാസിയായ വിഷ്ണു സഹോദരന്റെ വിവാഹത്തിൽ പങ്കെടുക്കുന്നതിനായാണ് നാട്ടിലെത്തിയത്.

ഇതിനിടെയാണ് അപകടമുണ്ടായത്. സഹോദരന്റെ വിവാഹത്തിനായി നാട്ടിലെത്തിയ വിഷ്ണുവിന്റെ അപ്രതീക്ഷിത മരണം കുടുംബത്തെയും ബന്ധുക്കളെയും ദുഃഖത്തിലാഴ്ത്തി.

Related Articles

Back to top button