Palakkad

നെല്ലിയാമ്പതിയില്‍ വെള്ളച്ചാട്ടത്തില്‍ കാല്‍ വഴുതി വീണ് ഒരാള്‍ മരിച്ചു

Please complete the required fields.




പാലക്കാട്: നെല്ലിയാമ്പതിയിൽ വെള്ളച്ചാട്ടത്തിൽ വീണ് ഒരാൾ മരിച്ചു. എറണാകുളം പുത്തൻകുരിശ് സ്വദേശി ജയരാജ് എന്ന ജയ് മോൻ (36) ആണ് മരിച്ചത്. കുണ്ടറ ചോല വെള്ളച്ചാട്ടത്തിൽ ഇന്ന് (ശനിയാഴ്ച) ഉച്ചയ്ക്ക് രണ്ടു മണിയോടെയാണ് അപകടമുണ്ടായത്.

പുത്തൻകുരിശിൽ നിന്നും തമ്മനത്തു നിന്നുമായി മൂന്നു പേരാണ് ഇവിടം സന്ദർശിക്കാനെത്തിയത്. നെല്ലിയാമ്പതിയിൽ പോയി തിരിച്ചവരുന്നതിനിടെ വെള്ളച്ചാട്ടം കാണാനെത്തിയപ്പോഴായിരുന്നു അപകടം സംഭവിച്ചത്. വെള്ളച്ചാട്ടം കണ്ട് വണ്ടി നിർത്തുകയായിരുന്നു.

ജയ് മോൻ വണ്ടിയിൽ നിന്നിറങ്ങി വെള്ളച്ചാട്ടത്തിന് സമീപത്തേക്ക് പോകുകയും പാറയിൽ പിടിച്ച് കയറാൻ ശ്രമിക്കുന്നതിനിടെ കാൽതെന്നി വെള്ളച്ചാട്ടത്തിലേക്ക് പതിക്കുകയുമായിരുന്നെന്ന് കൂടെയുണ്ടായിരുന്നവർ പറയുന്നു.

വെള്ളച്ചാട്ടത്തിന്റെ ദൃശ്യങ്ങൾ മൊബൈൽ ഫോണിൽ പകർത്തുന്നതിനിടെയാണ് ജയ് മോൻ വെള്ളച്ചാട്ടത്തിന് സമീപമെത്തിയത് കണ്ടതെന്ന് കൂടെയുണ്ടായിരുന്നവർ പറഞ്ഞു.

Related Articles

Leave a Reply

Back to top button