Kerala

സലിം കുമാർ വെന്റിലേറ്ററിൽ കിടക്കുമ്പോഴും ‘ചത്തുകൂടേ’ എന്ന് ചോദിച്ചു, വല്ലാത്തൊരു അവസ്ഥയെന്ന് മുഖ്യമന്ത്രി

Please complete the required fields.




അന്തരിച്ച പ്രശസ്ത ചലച്ചിത്ര നടനും ദേശീയ പുരസ്കാര ജേതാവുമായ സലിം കുമാറിനെതിരെ സോഷ്യൽ മീഡിയയിൽ നടന്ന സൈബർ ആക്രമണങ്ങൾക്കെതിരെ രൂക്ഷവിമർശനവുമായി മുഖ്യമന്ത്രി വി.ഡി. സതീശൻ.

സലിം കുമാർ രോഗബാധിതനായി വെന്റിലേറ്ററിൽ മരണത്തോട് മല്ലടിച്ചു കിടക്കുമ്പോൾ പോലും ‘ഇയാൾക്ക് ചത്തുകൂടേ’ എന്ന് ചോദിച്ച ക്രൂരമായ മനസ്സുകൾ നമുക്കിടയിലുണ്ടെന്നത് വല്ലാത്തൊരു അവസ്ഥയാണെന്ന് മുഖ്യമന്ത്രി പറഞ്ഞു.അദ്ദേഹത്തിന്റെ സംസ്കാരച്ചടങ്ങുകൾക്കിടയിൽ ഓൺലൈൻ മാധ്യമങ്ങൾ സൃഷ്ടിച്ച തിക്കുംതിരക്കുകളെക്കുറിച്ചുള്ള ചോദ്യങ്ങളോട് പ്രതികരിക്കുകയായിരുന്നു അദ്ദേഹം.

സലിം കുമാറിന്റെ വിയോഗത്തിന് ശേഷവും സോഷ്യൽ മീഡിയയിൽ വളരെ മോശമായ പ്രചാരണങ്ങളാണ് നടന്നതെന്ന് മുഖ്യമന്ത്രി ചൂണ്ടിക്കാട്ടി. ഒരു കലാകാരന് രാഷ്ട്രീയമുണ്ടെന്നതിന്റെ പേരിൽ അദ്ദേഹം മരണക്കിടക്കയിൽ കിടക്കുമ്പോൾ ഇത്തരമൊരു പ്രചാരണം നടത്തുന്നത് കേരളീയ സമൂഹത്തിന് ഒട്ടും യോജിച്ചതല്ല.മലയാളികളെ ഒന്നിച്ച് ചിരിപ്പിച്ച, എല്ലാവർക്കും പ്രിയപ്പെട്ട ഒരു നടനെതിരെ എന്തും പ്രചരിപ്പിക്കാമെന്ന അവസ്ഥ ഖേദകരമാണെന്നും ഇതിന് പിന്നിൽ പ്രവർത്തിച്ചവർ സ്വയം ചിന്തിക്കണമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

സംസ്കാര ചടങ്ങുകൾക്കിടയിൽ പൊലീസിന് പോലും കൃത്യമായി ഔദ്യോഗിക ബഹുമതികൾ നൽകാൻ കഴിയാത്ത വിധം തിക്കുതിരക്ക് ഉണ്ടാക്കി. കുടുംബാംഗങ്ങൾക്ക് അവരുടെ അവസാന കർമങ്ങൾ സമാധാനത്തോടെ ചെയ്യാൻ പോലും അനുവദിക്കാത്ത സ്ഥിതിയായിരുന്നു.
അതുകൊണ്ടാണ് ഞാൻ തന്നെ നേരിട്ട് ഇടപെട്ട് ദേഷ്യപ്പെടേണ്ടി വന്നത്. മാധ്യമങ്ങളോട് മാറിനിൽക്കാൻ ആവശ്യപ്പെടുകയും കുടുംബത്തിന് ആ കർമ്മങ്ങൾ ചെയ്യാനുള്ള സൗകര്യം ഒരുക്കുകയുമായിരുന്നു’-മുഖ്യമന്ത്രി വ്യക്തമാക്കി.

Related Articles

Back to top button