Kozhikode

മുക്കാൽ മണിക്കൂർ കാത്തിരുന്നു, ഒടുവിൽ കിട്ടിയത് ക്രൂരമർദ്ദനം; നാദാപുരം കല്ലാച്ചിയിൽ ഷേവ് ചെയ്യാനെത്തിയ യുവാവിനെ നടുറോഡിലിട്ട് തല്ലിയെന്ന് പരാതി

Please complete the required fields.




കോഴിക്കോട് : നാദാപുരം കല്ലാച്ചിയിൽ ബാർബർഷോപ്പിൽ എത്തിയ യുവാവിനെ തൊഴിലാളികൾ ക്രൂരമായി മർദ്ദിച്ചതായി പരാതി. ഏറെ നേരം കാത്തിരുന്നിട്ടും മടങ്ങിപോകാൻ തൊഴിലാളികൾ ആവശ്യപ്പെട്ടത് ചോദ്യം ചെയ്തതിനാണ് മർദ്ദനം.

ചെറുമോത്ത് സ്വദേശി സമീറിനാണ് മർദ്ദനമേറ്റത്. ഇക്കഴിഞ്ഞ തിങ്കളാഴ്ച രാത്രിയാണ് ചെറുമോത്ത് സ്വദേശിയായ സമീർ ഷേവ് ചെയ്യുന്നതിനായി കല്ലാച്ചിയിലെ ബാർബർ ഷോപ്പിലെത്തിയത്. കാത്തിരിക്കാൻ പറഞ്ഞിനാൽ മുക്കാൽ മണിക്കൂറോളം സമീർ ബാർബർ ഷോപ്പിൽ തുടർന്നു.

പിന്നാലെയാണ് ജീവനക്കാർ കട അടയ്ക്കാൻ പോവുകയാണെന്ന് സമീറിനോട് പറഞ്ഞത്. ഇക്കാര്യം ചോദ്യം ചെയ്തതിന് പിന്നാലെ വാക്കേറ്റമുണ്ടാവുകയായിരുന്നു. പ്രകോപിതരായ തൊഴിലാളികൾ നടുറോഡിൽ വച്ച് യുവാവിനെ ക്രൂരമായി മർദ്ദിച്ചു.

നാട്ടുകാർ ഇടപെട്ടതോടെയാണ് തൊഴിലാളികൾ മർദ്ദനത്തിൽ നിന്ന് പിന്മാറിയത്. സംഭവത്തിൽ യുപി സ്വദേശികളായ പക്രു, സമീർ എന്നിവർക്കെതിരെ നാദാപുരം പൊലീസ് കേസെടുത്ത് അന്വേഷണം തുടങ്ങി.

Related Articles

Back to top button