World

ട്രംപിന് ഭാരം കൂടി 108 കിലോ! മറ്റ് ആരോഗ്യപ്രശ്നങ്ങളില്ലെന്ന് ഡോക്ടർമാർ

Please complete the required fields.




അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപിന്റെ വർദ്ധിച്ചുവരുന്ന ശരീരഭാരമാണ് ഇപ്പോൾ യു.എസ്. സമൂഹമാധ്യമങ്ങളിലെ പ്രധാന ചർച്ചാവിഷയം. കഴിഞ്ഞ ഒരു വർഷത്തിനിടെ അദ്ദേഹത്തിന്റെ ഭാരം ആറ് കിലോയോളം വർദ്ധിച്ച് 108 കിലോയിൽ (238 പൗണ്ട്) എത്തിയതായി ഡോക്ടർമാർ അറിയിച്ചു.

2025 ഏപ്രിലിന് ശേഷം നടന്ന അദ്ദേഹത്തിന്റെ ആദ്യ ഔദ്യോഗിക മെഡിക്കൽ പരിശോധനയ്ക്ക് ശേഷമാണ് ഈ വിവരങ്ങൾ പുറത്തുവിട്ടത്. യു.എസ്. പ്രസിഡന്റിന്റെ ഔദ്യോഗിക ഡോക്ടറായ ഡോ. ഷോൺ ബാർബബെല്ലയുടെ മേൽനോട്ടത്തിൽ, 22 സ്പെഷ്യലിസ്റ്റ് ഡോക്ടർമാരടങ്ങുന്ന സംഘമാണ് ട്രംപിനെ പരിശോധിച്ചത്. കാൻസർ സ്ക്രീനിംഗ് ഉൾപ്പെടെയുള്ള എല്ലാ പരിശോധനകളും വിജയകരമായി പൂർത്തിയായതായി കഴിഞ്ഞ വെള്ളിയാഴ്ച പുറത്തിറക്കിയ റിപ്പോർട്ടിൽ പറയുന്നു.

ശരീരഭാരം കൂടിയതൊഴിച്ചാൽ 79-കാരനായ ട്രംപിന് മറ്റ് ആരോഗ്യപ്രശ്നങ്ങളൊന്നുമില്ല. ആറടി മൂന്നിഞ്ച് ഉയരമുള്ള അദ്ദേഹത്തിന്റെ ബോഡി മാസ് ഇൻഡക്സ് (BMI) 29.7 ആണ്. BMI 30 ആയാൽ അത് അമിതവണ്ണമായി കണക്കാക്കും. ട്രംപ് ഇതിന്റെ തൊട്ടടുത്താണ്. ഭാരം കുറയ്ക്കുന്നതിനായി ഡോക്ടർമാർ അദ്ദേഹത്തിന് പ്രത്യേക കൗൺസിലിംഗ് നൽകിയിട്ടുണ്ട്.

Related Articles

Back to top button