World

സ്വന്തം വീട്ടിലേക്ക് പോകാൻ അനുവാദം ചോദിച്ചതിന് ക്രൂരത; 14കാരിയെ ഭർത്താവ് മർദ്ദിച്ചുകൊന്നതായി റിപ്പോർട്ട്

Please complete the required fields.




തെഹ്റാൻ: സ്വന്തം വീട്ടുകാരെ കാണാൻ അനുവാദം ചോദിച്ചതിന്റെ പേരിൽ ഇറാനിൽ 14 വയസ്സുകാരിയെ ഭർത്താവ് ക്രൂരമായി മർദിച്ചുകൊന്നു. പ്രസവം കഴിഞ്ഞ് ദിവസങ്ങൾ മാത്രം പിന്നിട്ട കെർമാൻ പ്രവിശ്യക്കാരി സോഹന്ദ് മുഷ്താരെകി ആണ് കൊല്ലപ്പെട്ടത്.

സംഭവത്തിൽ 20കാരനായ ഭർത്താവ് കുറ്റം സമ്മതിച്ചു. ‘കുടുംബപ്രശ്നങ്ങളാണ്’ കൊലപാതകത്തിലേക്ക് നയിച്ചതെന്ന് ഇയാൾ മൊഴി നൽകിയെന്നുമാണ് റിപ്പോർട്ട്.പ്രസവത്തിനായി ആശുപത്രിയിലേക്ക് കൊണ്ടുപോകുന്നതിനിടെയുണ്ടായ വാഹനാപകടത്തിൽ നിന്ന് അത്ഭുതകരമായി രക്ഷപ്പെട്ട സോഹന്ദ്, സുരക്ഷിതമായി കുഞ്ഞിന് ജന്മം നൽകിയിരുന്നു. എന്നാൽ ഇതിന് തൊട്ടുപിന്നാലെയാണ് ഭർത്താവിന്റെ ക്രൂരതയ്ക്ക് ഇരയായി പെൺകുട്ടി ജീവൻ വെടിഞ്ഞത്.

സോഹന്ദിന് സ്വന്തം കുടുംബവുമായി ബന്ധപ്പെടുന്നതിന് ഭർത്താവ് കർശന നിയന്ത്രണങ്ങൾ ഏർപ്പെടുത്തിയിരുന്നുവെന്നും, താൻ പുറത്തുപോകുമ്പോൾ പെൺകുട്ടിയെ വീടിനുള്ളിൽ പൂട്ടിയിടുകയായിരുന്നു പതിവെന്നും ഇറാൻ ഹ്യൂമൻ റൈറ്റ്സ് വ്യക്തമാക്കി.
അതേസമയം സോഹന്ദ് കൊല്ലപ്പെട്ട അതേ ദിവസം തന്നെയാണ് ഫാർസ് പ്രവിശ്യയിൽ 21 വയസ്സുള്ള ഗർഭിണിയായ സെപിദെ റഈസി എന്ന യുവതിയും ഭർത്താവിന്റെ കൈകളാൽ കൊല്ലപ്പെട്ടത്. നിർബന്ധിത വിവാഹത്തിന് ഇരയായ യുവതിയായിരുന്നു സെപിദെയും.

Related Articles

Back to top button