
പാലക്കാട്: പാലക്കാട് രണ്ടാം ക്ലാസ്സുകാരന് തെരുവുനായുടെ കടിയേറ്റു. മേപ്പറമ്പ് മാപ്പിളക്കാട് വെച്ചാണ് സംഭവം. സൗഹൃദ നഗറിൽ താമസിക്കുന്ന ധ്യാൻ എന്ന രണ്ടാം ക്ലാസ്സുകാരനാണ് തെരുനായയുടെ കടിയേറ്റത്. വീടിനു സമീപത്ത് സുഹൃത്തുക്കൾക്കൊപ്പം കളിക്കുന്നതിനിടെ കുട്ടിയെ തെരുവുനായ ആക്രമിക്കുകയായിരുന്നു. പ്രദേശവാസിയായ യുവതിക്കും തെരുവ് നായയുടെ കടിയേറ്റു. ഇരുവരെയും പാലക്കാട് ജില്ലാ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.ഇതിനിടെ ഇന്നലെ രാത്രി കോഴിക്കോട് നാദാപുരത്തും തെരുവുനായയുടെ വ്യാപക അക്രമമുണ്ടായി. ആക്രമണത്തിൽ 12 ഓളം പേർക്ക് കടിയേറ്റു . കല്ലാച്ചിലും പരിസ പ്രദേശത്തും ഉണ്ടായ തെരുനായയുടെ അക്രമണത്തിലാണ് 12 പേർക്ക് പരിക്കേറ്റത്.
കല്ലാച്ചി കോടതി റോഡ് പയന്തോങ്ങ് എന്നി പ്രദേശങ്ങളിൽ നിന്നാണ് പയന്തോങ്ങിലെ അത്യാേറേമ്മൽ അമ്മദ് (55) , മൗവ്വഞ്ചേരി പള്ളിക്ക് സമീപം മത്തത്ത്മജീദ് (55), തെരുവം പറമ്പ് കല്ലാച്ചിയിലെ ഓട്ടോ ഡ്രൈവർ തെരുവംപറമ്പിലെ കല്ലിൽ ഫൈസൽ (47), നെടുംപറമ്പിലെ ശ്രീജേഷ്, വിഷ്ണുമംഗലംപുത്തംപുരയിൽ നാരായണൻ, അബി, ഫൈസൽ, വളയം സ്വദേശി രാജേശ്വരി, കല്ലാച്ചിയിലെ ചെട്യാം വീട്ടിൽ ബാബു, കരിച്ചേരിഹാരിസ്, നിധിൻ, അരൂർ പെരുമുണ്ടച്ചേരിയിലെ രാഹുൽ, വിഷ്ണുമംഗലത്തെ അബി എന്നിവരാണ് ചികിത്സയിൽ ഉള്ളത്.





