
കോഴിക്കോട്: പേരാമ്പ്ര കല്പത്തൂരിൽ തെരുവ് നായയുടെ പരാക്രമം. പിഞ്ച് ബാലനും വീട്ടമ്മക്കും ഉൾപ്പെടെ കടിയേറ്റു. ഇന്നലെ ഉച്ചയോടെയും വൈകിട്ടുമായാണ് ഇവർക്ക് നായയുടെ കടിയേറ്റത്. കല്പത്തൂർ പുത്തൻ പുരയിൽ രാഗേഷ് (45) മകൻ ആഗ്നേയ് (9) എന്നിവർക്ക് അക്രമണത്തിൽ പരുക്കേറ്റത് ആഗ്നേയ് വീട്ടുമുറ്റത്ത് കളിച്ചു കൊണ്ടിരിക്കുമ്പോഴാണ് നായയുടെ അക്രമമുണ്ടായത്.
ഇരുവരും പേരാമ്പ്ര താലൂക്ക് ആശുപത്രിയിലെ പ്രാഥമിക ചികിത്സക്ക് ശേഷം കോഴിക്കോട് മെഡിക്കൽ കോളേജ് ആശുപത്രിയിൽ ചികിത്സ തേടി. കല്പത്തൂർ പൈക്കാട്ട് ഭാഗത്ത് വീട്ടുമുറ്റത്തേക്ക് ഓടി എത്തിയ നായയെ കണ്ട് ഭയന്നോടിയ വീട്ടമ്മ വീഴുകയായിരുന്നു. ഇവരും കോഴിക്കോട് മെഡിക്കൽ കോളേജ്ആശുപത്രിയിൽ ചികിത്സ തേടിയിട്ടുണ്ട്.





