Kozhikode

കോഴിക്കോട് ഡിസിസി മുൻ പ്രസിഡന്‍റ് യു രാജീവൻ അന്തരിച്ചു

Please complete the required fields.




കോഴിക്കോട്: കോഴിക്കോട് ഡിസിസി മുൻ പ്രസിഡന്‍റ് യു രാജീവൻ അന്തരിച്ചു. 67 വയസ്സായിരുന്നു. അർബുദത്തെ തുടർന്ന് ചികിൽസയിലായിരുന്നു. മൃതദേഹം രാവിലെ ഒന്‍പത് മണിക്ക് ഡിസിസി ഓഫിസിൽ പൊതുദർശനത്തിന്ന് വെക്കും. ഡിസിസി വൈസ്​ പ്രസിഡന്‍റായി പ്രവർത്തിക്കവെയാണ് രാജീവന്‍​​ പ്രസിഡന്‍റ് പദവിയിലെത്തുന്നത്.

കെഎസ്​യുവിലൂടെ പൊതുരംഗത്തെത്തിയ രാജീവൻ പുളിയഞ്ചേരി സൗത്ത്​ എൽ പി സ്​കൂളിൽ അധ്യാപകനായിരിക്കെ സ്വയംവിരമിച്ച്​ മുഴുവൻ സമയ രാഷ്​ട്രീയ പ്രവർത്തകനാവുകയായിരുന്നു. സൗമ്യത മുഖമുദ്രയാക്കിയാണ് രാജീവന്‍​ സംഘടനാ രംഗത്ത് കഴിവ് തെളിയിച്ചത്​​. 

Related Articles

Leave a Reply

Back to top button