Kasargod
ഷവർമയിൽ നിന്ന് ഭക്ഷ്യവിഷബാധ; ഒരു കുട്ടിയുടെ നില ഗുരുതരം;അന്വേഷണം തുടരുന്നു; ഐഡിയൽ കടയുടെ വാഹനം കത്തിച്ചു

കാസർകോഡ് :കാസർഗോഡ് ചെറുവത്തൂരിൽ ഷവർമ കഴിച്ച് ഭക്ഷ്യവിഷബാധയേറ്റ് കഴിയുന്ന ഒരു കുട്ടിയുടെ നില ഗുരുതരമായ തുടരുന്നു. 36 പേരാണ് ഷവർമ കഴിച്ചതിനെ തുടർന്നുണ്ടായ ദേഹാസ്വാസ്ഥ്യം കാരണം കാഞ്ഞങ്ങാട് ജില്ല ആശുപത്രിയിൽ ചികിൽസ തേടിയത്.
ഭക്ഷ്യ വിഷബാധയേറ്റ് മരിച്ച 16 കാരി ദേവനന്ദയുടെ പോസ്റ്റ്മോർട്ടം ഇന്ന് നടക്കും. സംഭവം സംബന്ധിച്ച് ആരോഗ്യ വകുപ്പും, റവന്യൂ അധികൃതരും അന്വേഷണം ആരംഭിച്ചു.പൊലീസും അന്വേഷണം നടത്തുന്നുണ്ട്. റിപ്പോര്‍ട്ട് നല്‍കാന്‍ ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോര്‍ജ് ഭക്ഷ്യസുരക്ഷാ കമ്മീഷണര്‍ക്ക് നിര്‍ദേശം നല്‍കിയിട്ടുണ്ട്





