
പാലക്കാട് : പാലക്കാട് പ്രസവശേഷം അമ്മയും കുഞ്ഞും മരിച്ചു. ചിറ്റൂർ താലൂക്ക് ആശുപത്രിയിൽ പ്രസവത്തിനു എത്തിയ നല്ലേപ്പിള്ളി സ്വദേശി അനിതയും നവജാത ശിശുവുമാണ് മരിച്ചത്.
പ്രസവശേഷം ഗുരുതരാവസ്ഥയിലായ അനിതയെ തൃശ്ശൂർ മെഡിക്കൽ കോളേജിലേക്ക് മാറ്റിയിരുന്നു. അവിടെ വച്ചാണ് മരണം.





