
കൊല്ലം : മയ്യനാട് ഒന്നരവയസുകാരന് നേരെ തെരുവ് നായ്ക്കളുടെ ആക്രമണം. പുല്ലിച്ചിറ കക്കാകടവ് സ്വദേശി രാജേഷ് ആതിര ദമ്പതികളുടെ മകൻ അർണവിനാണ് കടിയേറ്റത്.
ശരീരമാസകലം പരിക്കേറ്റ കുട്ടിയെ ജില്ലാ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. വീട്ടുമുറ്റത്ത് കളിച്ചു കൊണ്ടിരിക്കെയായിരുന്നു നായയുടെ ആക്രമണം.





