
ഇടുക്കി: അഥിതി തൊഴിലാളിയായ യുവതിയെ വീട്ടില്‍ കയറി പീഡിപ്പിക്കാന്‍ ശ്രമിച്ച ഓട്ടോ ഡ്രൈവര്‍ അറസ്റ്റില്‍. കുളപ്പാറചാല്‍ കാത്തിരംമൂട്ടില്‍ സിജു ക്ലീറ്റസാണ് പിടിയിലായത്. ഓട്ടോ ഡ്രൈവറായ സിജു ഇയാളുടെ ഒട്ടോറിക്ഷയുമായി രാജകുമാരി ബി ഡിവിഷന് സമീപം യുവതി താമസിക്കുന്ന വീട്ടിലെത്തി. കുടിക്കാന്‍ വെള്ളം ആവശ്യപ്പെട്ടു. വെള്ളം എടുക്കുന്നതിനായി യുവതി അകത്തേയ്ക്ക് പോയ സമയം ഇയാള്‍ വീടിനുള്ളില്‍ കയറി മുന്‍ വശത്തെ വാതില്‍ കുറ്റിയിട്ടു. പിന്നീട് യുവതിയെ കടന്ന് പിടിക്കുകയായിരുന്നു.
കുതറി മാറി അടക്കള വാതില്‍ വഴി പുറത്തിറങ്ങാന്‍ ശ്രമിച്ച യുവതിയെ വലിച്ച് നിലത്തിട്ടു. ഇവിടെ നിന്നും യുവതി മുന്‍ വശത്തെ വാതില്‍ തുറന്ന് ഓടി രക്ഷപ്പെടുകയും സമീപ വാസികളെ അറിയിക്കുകയുമായിരുന്നു. നാട്ടുകാര്‍ അറിഞ്ഞതോടെ പ്രതി ഓട്ടോയുമായി രക്ഷപ്പെട്ടു. പിന്നീട് രാജാക്കാട് എസ് ഐ അനൂപിന്റെ നേതൃത്വത്തില്‍ നടത്തിയ തിരച്ചിലിലാണ് പ്രതിയെ പിടികൂടിയത്.




