Kozhikode

സിനിമയിൽ എംഡിഎംഎ ഉപയോഗം പ്രോത്സാഹിപ്പിച്ചു; ഒമർ ലുലുവിനെതിരെ എക്‌സൈസ് കേസ്

Please complete the required fields.




കോഴിക്കോട്: സംവിധായകന്‍ ഒമര്‍ ലുലുവിനെതിരെ എക്സൈസ് കേസ്. സിനിമയുടെ ട്രെയ്‌ലറില്‍ എംഡിഎംഎയുടെ ഉപയോഗക്കുന്നതിന്റെയും പ്രോത്സാഹിപ്പിക്കുന്നതിന്റെയും ദൃശ്യങ്ങള്‍ കാണിച്ചുവെന്ന പരാതിയിലാണ് കേസ്. ഒമര്‍ ലുലുവിനെതിരെ കോഴിക്കോട് റേഞ്ച് എക്‌സൈസ് ഇന്‍സ്‌പെക്ടര്‍ കെ.സുധാകരന്‍ കേസെടുത്തത്.

ഇര്‍ഷാദ് നായകനാകുന്ന സിനിമയില്‍ ഏറെയും പുതുമുഖങ്ങളായ നായികമാരാണ് അണിനിരക്കുന്നത്. ചിത്രത്തിന് എ സര്‍ട്ടിഫിക്കറ്റ് ആണ് സെന്‍സര്‍ബോര്‍ഡ് നല്‍കിയിരുന്നത്. നീന മധു, ഗായത്രി ശങ്കര്‍, നോറ ജോണ്‍സണ്‍, നന്ദന സഹദേവന്‍, സുവൈബത്തുല്‍ ആസ്ലമിയ്യ എന്നീ പുതുമുഖങ്ങളാണ് നായികാനിരയില്‍. ശാലു റഹീം, ശിവജി ഗുരുവായൂര്‍, ജയരാജ് വാരിയര്‍ തുടങ്ങിയവരും ചിത്രത്തില്‍ വേഷമിടുന്നു.

ഹാപ്പി വെഡ്ഡിങ്, ചങ്ക്‌സ്, ഒരു അഡാറ് ലൗ, ധമാക്ക എന്നീ സിനിമകള്‍ക്കു ശേഷം ഒമര്‍ സംവിധാനം ചെയ്യുന്ന ചിത്രമാണ് ‘നല്ല സമയം’. നവാഗതനായ കലന്തൂര്‍ ചിത്രം നിര്‍മിക്കുന്നു. ഒമര്‍ ലുലുവും നവാഗതയായ ചിത്രയും ചേര്‍ന്നാണ് തിരക്കഥ ഒരുക്കിയിരിക്കുന്നത്.

Related Articles

Leave a Reply

Back to top button