Kozhikode

കുറ്റ്യാടിയിൽ ചീട്ടുകളിക്കിടെ കുടുങ്ങി പോലീസുകാരൻ; വടകര സ്റ്റേഷനിലെ സീനിയർ സിവിൽ പൊലീസ് ഓഫീസർക്ക് സസ്പെൻഷൻ

Please complete the required fields.




കോഴിക്കോട്: പണംവെച്ച് ചീട്ടുകളിക്കുന്നതിനിടയിൽ പിടിയിലായ പൊലീസുകാരന് സസ്പെൻഷൻ. വടകര സ്റ്റേഷനിലെ സീനിയർ സിവിൽ പൊലീസ് ഓഫീസറായ വികാസിനെയാണ് അന്വേഷണവിധേയമായി സർവീസിൽ നിന്ന് സസ്പെൻഡ് ചെയ്തത്.

സേനയുടെ അന്തസ്സിനും അച്ചടക്കത്തിനും കടുത്ത മങ്ങലേൽപ്പിക്കുന്ന കൃത്യവിലോപമാണെന്ന് ചൂണ്ടിക്കാട്ടിയാണ് സസ്പെൻഷൻ. ഇയാൾക്കെതിരേ അന്വേഷണം നടത്താൻ കൊടുവള്ളി ഇൻസ്പെക്ടർക്ക് ചുമതല നൽകി. കഴിഞ്ഞ ഞായറാഴ്ചാണ് കുറ്റ്യാടി വേളം പള്ളിയത്തുള്ള വീട്ടിൽനിന്ന് ആറുപേരടങ്ങുന്ന ചീട്ടുകളിസംഘത്തെ കുറ്റ്യാടി പോലീസ് പിടികൂടിയത്. ഇതിൽ വികാസിനെ ഒഴിവാക്കി ബാക്കി അഞ്ചുപേരെ പോലീസ് അറസ്റ്റുചെയ്തു.

എന്നാൽ, ഈ നടപടി വിവാദമായി. തുടർന്ന് സംഭവത്തിൽ അന്വേഷണം നടത്താൻ എസ്.പി. നാദാപുരം ഡിവൈ.എസ്.പി.യെ ചുമതലപ്പെടുത്തി. ആരോപണം ശരിവെക്കുന്ന റിപ്പോർട്ടാണ് എസ്.പി.ക്ക് ലഭിച്ചത്. ഇതേത്തുടർന്നാണ് സസ്പെൻഷൻ നടപടിയിലേക്ക് കടന്നത്.

Related Articles

Back to top button