Ernakulam

ബൈക്ക് കാറിന് പിന്നിലിടിച്ച് റോഡിലേക്ക് തെറിച്ച് വീണു; പിന്നാലെ തലയിലൂടെ മിനി ടാങ്കർ കയറിയിറങ്ങി യുവതിക്ക് ദാരുണാന്ത്യം

Please complete the required fields.




എറണാകുളം: ഇരുമ്പനത്തുണ്ടായ വാഹനാപകടത്തിൽ ബൈക്ക് യാത്രക്കാരിയായ യുവതിക്ക് ദാരുണാന്ത്യം. കാറിന് പിന്നിൽ ഇടിച്ച ബൈക്കിൽ നിന്ന് റോഡിലേക്ക് തെറിച്ചുവീണ യുവതിയുടെ തലയിലൂടെ എതിർദിശയിൽ വന്ന മിനി ടാങ്കർ ലോറി കയറിയിറങ്ങുകയായിരുന്നു. മുണ്ടക്കയം പാലൂർക്കാവ് തെക്കേമല ആലഞ്ചേരി ആന്റണി–മോളി ദമ്പതികളുടെ മകൾ ബിന്നിമോൾ ആന്റണിയാണു (26) മരിച്ചത്.

ഇരുമ്പനം പുതിയ റോഡ് ജംങ്ഷന് വടക്കുവശമുള്ള മാക്സ്ഫൺ ഹോട്ടലിന് മുന്നിൽ വ്യാഴാഴ്ച രാത്രി 8.30-ഓടെയായിരുന്നു നാടിനെ വിറങ്ങലിപ്പിച്ച ഈ അപകടം നടന്നത്. ബിന്നി സഞ്ചരിച്ച ബൈക്ക് മുന്നിലുണ്ടായിരുന്ന കാറിന്റെ പിൻഭാഗത്ത് ഇടിക്കുകയായിരുന്നു. ഇടിച്ച ആഘാതത്തിൽ ബൈക്ക് മറിഞ്ഞ് റോഡിലേക്ക് വീണ ബിന്നിയുടെ തലയിലൂടെ തൊട്ടടുത്ത നിമിഷം എതിർദിശയിൽ നിന്നുവന്ന മിനി ടാങ്കർ ലോറി കയറുകയായിരുന്നു.

എറണാകുളം മെഡിക്കൽ ട്രസ്റ്റ് ആശുപത്രിയിലെ ഡയാലിസിസ് യൂണിറ്റ് നഴ്സായി ജോലി ചെയ്തുവരികയായിരുന്നു ബിന്നിമോൾ. വിതുമ്പുന്ന ഓർമ്മകളോടെ നാട് ഇന്ന് പ്രിയപ്പെട്ട നഴ്സിന് വിട നൽകും. സംസ്കാര ചടങ്ങുകൾ ഇന്ന് രാവിലെ 11 മണിക്ക് തെക്കേമല സെന്റ് മേരീസ് പള്ളി സെമിത്തേരിയിൽ നടക്കും

Related Articles

Back to top button