
കോഴിക്കോട്: ഇന്ത്യയിലെ സർഗാത്മക മേഖലകളിൽ നിന്നുള്ള പ്രമുഖരെ ഒരുമിപ്പിച്ച് മാത്ര ഡിസൈൻ ഫൗണ്ടേഷൻ ഒരുക്കുന്ന ‘11°N (11 ഡിഗ്രീസ് നോർത്ത്)’ ഡിസംബർ 17 മുതൽ 20 വരെ താമരശ്ശേരിയിലെ അവാനി ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഡിസൈൻ ക്യാമ്പസിൽ നടക്കും. പ്രധാന പരിപാടികൾ ഡിസംബർ 18, 19 തീയതികളിലും പൊതുജനങ്ങൾക്കായുള്ള പബ്ലിക് ഡേ ഡിസംബർ 20-നുമായിരിക്കും.
കല, വാസ്തുവിദ്യ, സിനിമ, ഭക്ഷണം, കരകൗശലം, സംഗീതം, ഡിസൈൻ എന്നീ മേഖലകളിലൂടെയുള്ള വിനിമയമാണ് 11°N ലക്ഷ്യമിടുന്നത്. ഇന്ത്യയിൽ ആദ്യമായുള്ള ഇമ്മേഴ്സീവ് ക്രിയേറ്റീവ് റിട്രീറ്റ് എന്ന നിലയിൽ പരമ്പരാഗത കോൺഫറൻസ് രീതിയിൽ നിന്ന് വ്യത്യസ്തമായ അനുഭവമാണ് ഇത് ഒരുക്കുന്നത്. “ദി സ്പേസ് ബിറ്റ്വീൻ ദി നോയിസ്” എന്നതാണ് ഈ വർഷത്തെ പ്രമേയം.





