India

രാജീവ് ഗാന്ധി കൊല്ലപ്പെട്ടത് മനഃപൂർവം സുരക്ഷ പിൻവലിച്ചതിനാൽ, പിന്നിൽ പ്രത്യേക ഉദ്ദേശലക്ഷ്യം’; ഗുരുതര ആരോപണവുമായി രാഹുൽ ഗാന്ധി

Please complete the required fields.




ഡൽഹി: മുൻ പ്രധാനമന്ത്രി രാജീവ് ഗാന്ധി കൊല്ലപ്പെട്ടത് സുരക്ഷ മനഃപൂർവം പിൻവലിച്ചതുകൊണ്ടാണെന്ന് രാഹുൽ ഗാന്ധി. സോണിയ ഗാന്ധിയുടെ ‘ബിലോങ്ങിങ്: എ ജേർണി ഓഫ് ലൗ’ എന്ന പുസ്തകവുമായി ബന്ധപ്പെട്ട് സോണിയ ഗാന്ധി, പ്രിയങ്ക ഗാന്ധി എന്നിവർക്കൊപ്പം നടന്ന ചർച്ചയിലാണ് അദ്ദേഹം ഈ ആരോപണം ഉന്നയിച്ചത്.

സുരക്ഷ പിൻവലിച്ചതിന് പിന്നിൽ പ്രത്യേക ഉദ്ദേശലക്ഷ്യങ്ങളുണ്ടായിരുന്നുവെന്നും രാജീവ് ഗാന്ധി കൊല്ലപ്പെടാനുള്ള സാഹചര്യം സൃഷ്ടിക്കുകയായിരുന്നുവെന്നും രാഹുൽ പറഞ്ഞു. ഈ സാഹചര്യം സൃഷ്ടിക്കപ്പെട്ടതുകൊണ്ടാണ് രാജീവ് കൊല്ലപ്പെട്ടതെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.

1991ൽ ചന്ദ്രശേഖർ സർക്കാരിനുള്ള പിന്തുണ കോൺഗ്രസ് പിൻവലിച്ചതിന് പിന്നാലെയാണ് രാജീവ് ഗാന്ധിക്കുള്ള സുരക്ഷ കേന്ദ്രം പിൻവലിച്ചതെന്ന് വാർത്തയിൽ പറയുന്നു. രാജീവ് ഗാന്ധിയുടെ സുരക്ഷയുമായി ബന്ധപ്പെട്ട ആശങ്കകൾ അന്നത്തെ തെരഞ്ഞെടുപ്പ് പ്രചാരണത്തിനിടെ പലപ്പോഴും ഉയർന്നിരുന്നുവെന്നും സോണിയ ഗാന്ധി പറഞ്ഞു.

ഓപ്പൺ ജീപ്പിലിരുന്ന് രാജീവ് ഗാന്ധി ബിഹാറിൽ തെരഞ്ഞെടുപ്പ് പ്രചാരണം നടത്തിയപ്പോൾ കല്ലേറുണ്ടായതും സോണിയ ഓർമ്മിപ്പിച്ചു. അന്ന് രാജീവിനൊപ്പം ഉണ്ടായിരുന്ന രാഹുൽ വീട്ടിലെത്തിയ ശേഷം പിതാവിന്റെ സുരക്ഷയെക്കുറിച്ച് ആശങ്ക പങ്കുവച്ചതായും അവർ പറഞ്ഞു.
പിതാവിന്റെ സുരക്ഷ കർശനമാക്കിയില്ലെങ്കിൽ ഇനി താൻ നാട്ടിലെത്തുക അദ്ദേഹത്തിന്റെ സംസ്കാരത്തിനായിരിക്കുമെന്നാണ് തോന്നുന്നതെന്ന് വിദേശത്തെ പഠനത്തിനായി മടങ്ങുമ്പോൾ രാഹുൽ പറഞ്ഞിരുന്നതായും സോണിയ ഗാന്ധി കൂട്ടിച്ചേർത്തു.

Related Articles

Back to top button