Kozhikode

കോഴിക്കോട്- വടകര ദേശീയപാതയിൽ ലോറിയും ബൈക്കും കൂട്ടിയിടിച്ച് അപകടം; തിക്കോടി സ്വദേശിയായ യുവാവിന് ദാരുണാന്ത്യം

Please complete the required fields.




കോഴിക്കോട്: വടകര ദേശീയപാതയിൽ മൂടാടി നന്തിയിൽ ടാങ്കർ ലോറിയും ബൈക്കും കൂട്ടിയിടിച്ചുണ്ടായ അപകടത്തിൽ ബൈക്ക് യാത്രക്കാരൻ മരിച്ചു. തിക്കോടി വടക്കേട്ടിൽ സജീർ (45) ആണ് മരിച്ചത്.

തിങ്കളാഴ്ച രാത്രി 9.30-ഓടെ നന്തിയിലെ പഴയ ടോൾ ബൂത്തിന് സമീപമായിരുന്നു അപകടം നടന്നത്. സജീർ സഞ്ചരിച്ചിരുന്ന ബൈക്ക് മുന്നിൽ പോവുകയായിരുന്ന ടാങ്കർ ലോറിയുടെ പിറകിൽ ഇടിക്കുകയായിരുന്നു. ഇടിയുടെ ആഘാതത്തിൽ ഗുരുതരമായി പരിക്കേറ്റ് റോഡിലേക്ക് തെറിച്ചുവീണ ഇയാളെ നാട്ടുകാരും യാത്രക്കാരും ചേർന്ന് ഉടൻ തന്നെ കൊയിലാണ്ടി താലൂക്ക് ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.

മൃതദേഹം തുടർനടപടികൾക്കായി കോഴിക്കോട് മെഡിക്കൽ കോളേജ് ആശുപത്രി മോർച്ചറിയിലേക്ക് മാറ്റി. സജീറിന് ഭാര്യയും മൂന്ന് മക്കളുമുണ്ട്. അപകടവിവരമറിഞ്ഞ് കൊയിലാണ്ടി പോലീസ് സംഭവസ്ഥലത്തെത്തി മേൽനടപടികൾ സ്വീകരിച്ചു. സംഭവത്തിൽ പോലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.

Related Articles

Back to top button