Kozhikode
കോഴിക്കോട് കുറ്റ്യാടിയിൽ കെ.എസ്.ആര്‍.ടി.സി ബസ് ഓട്ടോറിക്ഷയില്‍ ഇടിച്ച് അപകടം; മൂന്ന് പേര്‍ക്ക് പരിക്ക്

കോഴിക്കോട്: കുറ്റ്യാടിയിൽ കെ.എസ്.ആര്‍.ടി.സി ബസ് ഓട്ടോറിക്ഷയില്‍ ഇടിച്ച് അപകടം. മൂന്ന് പേര്‍ക്ക് പരിക്കേറ്റു. കുറ്റ്യാടി – വടകര റോഡില്‍ ഇന്നലെ രാത്രി 10:30 യോടെയായിരുന്നു അപകടം.
ഓട്ടോ ഡ്രൈവര്‍ മരുതോങ്കര ആലില്‍ പള്ളത്തില്‍ അനില്‍ (47), ഭാര്യ ഷൈനി (37), നീലേച്ചുകുന്ന് സ്വദേശി വി.പി. പവിത്രന്‍ (50) എന്നിവര്‍ക്കാണ് പരിക്കേറ്റത്. നാട്ടുകാരും കുറ്റ്യാടി പോലീസും ചേര്‍ന്നാണ് പരിക്കേറ്റവരെ കുറ്റ്യാടി താലൂക്ക് ആശുപത്രിയില്‍ പ്രവേശിപ്പിച്ചത് .
സാരമായി പരിക്കേറ്റ അനിലിനെയും ഷൈനിയെയും പിന്നീട് കോഴിക്കോട് മെഡിക്കല്‍ കോളജ് ആശുപത്രിയിലേക്ക് മാറ്റി. ബസ്സിന്റെ മരണപ്പാച്ചിലാണ് അപകടത്തിന് കാരണമെന്ന് ദൃക്‌സാക്ഷികള്‍ പറഞ്ഞു.





