Kozhikode

12 വയസ്സ് വരെയുള്ള കുട്ടികൾക്ക് എസ്എംഎ മരുന്ന് സൗജന്യം, പിന്നെന്തിനാണ് ക്യാമ്പയിൻ? മരുന്ന് സർക്കാരിന്റെ കയ്യിൽ ലഭ്യം’ – ആരോഗ്യ മന്ത്രി

Please complete the required fields.




കോഴിക്കോട്: കോഴിക്കോട് എസ്എംഎ രോഗബാധിതരായ കുഞ്ഞുങ്ങൾക്ക് മരുന്നിനായി നടത്തുന്ന ക്യാമ്പയിനോട് പ്രതികരിച്ച് ആരോഗ്യ മന്ത്രി കെ മുരളീധരൻ. മരുന്ന് സർക്കാരിന്റെ കയ്യിൽ ലഭ്യമാണ്, പിന്നെ എന്തിനാണ് ക്യാമ്പയിൻ എന്നായിരുന്നു അദ്ദേഹത്തിന്റെ ചോദ്യം. 12 വയസ്സ് വരെയുള്ള കുട്ടികൾക്ക് മരുന്ന് സൗജന്യമായി ലഭിക്കുമെന്നും മന്ത്രി പറഞ്ഞു.

ഇന്ന് ലുലു ഗ്രൂപ്പ് ചെയർമാൻ യൂസഫലി കുട്ടികൾക്ക് 2 കോടി രൂപ സാമ്പത്തിക സഹായം നൽകിയതായും മന്ത്രി പറഞ്ഞു. കുട്ടികളുടെ ക്യാമ്പയിനിലൂടെ ഇതുവരെ 30 കോടി രൂപ സമാഹരിച്ചിട്ടുണ്ടെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. കെപിസിസി അധ്യക്ഷസ്ഥാനവുമായി ബന്ധപ്പെട്ട ഊഹാപോഹങ്ങളിൽ പ്രതികരിക്കേണ്ടതില്ലെന്നും കെ മുരളീധരൻ പറഞ്ഞു.

ആരെയാണ് വയ്ക്കേണ്ടത് എന്ന് ഹൈക്കമാൻഡ് തീരുമാനിക്കും. പുതിയ പ്രസിഡൻറ് അനിവാര്യമാണെന്നും, സർക്കാർ ചെയ്യുന്ന കാര്യങ്ങൾ ജനങ്ങളിൽ എത്തണമെങ്കിൽ പാർട്ടി ശക്തമാകണമെന്നും അദ്ദേഹം പറഞ്ഞു. അതിന് പ്രസിഡൻറ് വേണമെന്നും മുരളീധരൻ കൂട്ടിച്ചേർത്തു.

തൃശ്ശൂരിലെ രോഗിയുടെ മരണത്തിൽ പ്രാഥമിക റിപ്പോർട്ട് ലഭിച്ചതായും മന്ത്രി പറഞ്ഞു. ചികിത്സാപിഴവ് ഉണ്ടായിട്ടില്ലെന്നാണ് റിപ്പോർട്ടിൽ പറയുന്നത്. എന്നാൽ സമഗ്രമായ അന്വേഷണം വേണമെന്നും വിശദമായി പരിശോധിക്കുമെന്നും അദ്ദേഹം വ്യക്തമാക്കി. ഇതിന് പിന്നിൽ എന്തെങ്കിലും ഉണ്ടോ എന്ന സംശയവും മന്ത്രി ഉന്നയിച്ചു. ആദ്യം പോസ്റ്റുമോർട്ടം റിപ്പോർട്ട് കിട്ടണം. അതിനുശേഷം 36 മണിക്കൂർ മൃതദേഹം കിടന്നോ എന്നത് പരിശോധിക്കണമെന്നും മുരളീധരൻ പറഞ്ഞു.

Related Articles

Back to top button