World

ഇറാനെതിരെ ആവശ്യമുള്ളിടത്തോളം കാലം ആക്രമണം തുടരും’ – ഇസ്രയേൽ പ്രതിരോധ മന്ത്രി

Please complete the required fields.




ഇറാനെതിരെ ആക്രമണം തുടരുമെന്ന് ഇസ്രയേൽ. ടെഹ്‌റാനിലെ ഭരണകൂടത്തെ ലക്ഷ്യമാക്കി ഇസ്രയേൽ വ്യോമസേന ശക്തമായ ആക്രമണം നടത്തിയെന്ന് പ്രതിരോധ മന്ത്രി ഇസ്രയേൽ കാറ്റ്സ് പറഞ്ഞു. ഇറാന്റെ മിസൈൽ വിക്ഷേപണ സംവിധാനത്തെ തകർക്കുമെന്നും കാറ്റ്സ് മുന്നറിയിപ്പ് നൽകി. ഇറാനെതിരെ ആവശ്യമുള്ളിടത്തോളം കാലം ആക്രമണം തുടരുമെന്നും കാറ്റ്സ് വ്യക്തമാക്കി.

അതേസമയം ഇസ്രയേൽ‌-അമേരിക്ക സംയുകത് ആക്രമണത്തിൽ‌ ഇതുവരെ ഇറാനിൽ 787 പേരാണ് കൊല്ലപ്പെട്ടത്. ഇറാനിലെ 153 നഗരങ്ങളിൽ ആക്രമണം നടന്നു. ഈ ന​ഗരങ്ങളിലെ 504 സ്ഥലങ്ങളിലായി ആക്രമണം. 1,039 മിസൈൽ, ഡ്രോൺ ആക്രമണങ്ങളാണ് ഇറാനിൽ നടന്നത്. റെഡ് ക്രെസന്റാണ് വിവരങ്ങൾ‌ പുറത്തുവിട്ടത്.

ഇറാനിലെ നതാൻസ് ആണവ കേന്ദ്രത്തിന്റെ പ്രവേശന കവാടങ്ങൾ ആക്രമണത്തിൽ തകർന്നതായി ഐഎഇഎ സ്ഥിരീകരിച്ചു. പുതിയ ഉപഗ്രഹ ചിത്രങ്ങളുടെ അടിസ്ഥാനത്തിലാണ് ആക്രമണം നടന്നതായി ഏജൻസി സ്ഥിരീകരിച്ചത്. അതേസമയം ആണവചോർച്ച ഉണ്ടാകാൻ മാത്രമുള്ള കേടുപാടുകൾ സംഭവിച്ചിട്ടില്ലെന്നും ഐഎഇഎ‌ അറിയിച്ചു. ഭൂഗർഭ ആണവ സമ്പുഷ്ടീകരണ പ്ലാന്റാണ് നടാൻസിലേത്. നതാൻസ് ആണവ കേന്ദ്രത്തിനെതിരെ ആക്രമണം നടന്നതായി സ്ഥിരീകരണമില്ലെന്നാണ് കഴി‍ഞ്ഞ ദിവസം ഐഎഇഎ പറഞ്ഞിരുന്നത്.

Related Articles

Back to top button