Kollam

വീട്ടുവളപ്പില്‍ പച്ചക്കറികള്‍ക്കൊപ്പം കഞ്ചാവ് കൃഷിയും; രണ്ടുപേര്‍ അറസ്റ്റില്‍

Please complete the required fields.




കൊല്ലം: ഓച്ചിറയിൽ വീട്ടുവളപ്പിൽ കഞ്ചാവ് കൃഷി നടത്തിയ രണ്ടുപേര്‍ അറസ്റ്റില്‍. മേമന സ്വദേശികളായ മനീഷ്, അഖിൽ കുമാർ എന്നിവരാണ് എക്സൈസിന്റെ പിടിയിലായത്.

38 കഞ്ചാവ് ചെടിയും 10.5 കിലോ ഗ്രാംകഞ്ചാവും പിടികൂടി.പച്ചക്കറി കൃഷിക്കൊപ്പമായിരുന്നു കഞ്ചാവും നട്ടുപിടിപ്പിച്ചിരുന്നത്.രണ്ടുമാസം പ്രായമായ 40 സെന്‍റീമീറ്റര്‍ നീളമെത്തിയ ചെടികളാണ് കണ്ടെത്തിയത്.കേസിലെ പ്രധാനപ്രതിയായ മനീഷിനെ പിടികൂടാനെത്തുമ്പോൾ നായയെ അഴിച്ചുവിട്ടിരുന്നെന്ന് പൊലീസ് പറയുന്നു. ഓപ്പറേഷൻ ക്ലീൻ സ്ലേറ്റ് പ്രകാരംകൊല്ലത്ത് മാർച്ച് അഞ്ചു മുതൽ ഇതുവരെ 87 കേസുകൾ രജിസ്റ്റര്‍ ചെയ്തിട്ടുണ്ടെന്ന് എക്സൈസ് ഡെപ്യൂട്ടി കമ്മീഷണർ എം നൗഷാദ് അറിയിച്ചു.
അതേസമയം, കോഴിക്കോട് ജില്ലയിൽ ലഹരി പിടികൂടാൻ വ്യാപക പരിശോധന നടക്കുകയാണ്. നാദാപുരം, കുറ്റ്യാടി, തൊട്ടിൽപ്പാലം മേഖലകളിലാണ് പൊലീസുംഡാൻസാഫും, ചേർന്ന് പരിശോധന നടത്തുന്നത്. ബംഗളുരുവിൽ നിന്നെത്തുന്ന ബസുകളിലുൾപ്പെടെ പരിശോധിക്കുന്നുണ്ട്.പുതുപ്പാടിയിൽമെത്താഫെറ്റമിനും കഞ്ചാവുമായി രണ്ട് പേരെ പിടികൂടി.

Related Articles

Back to top button