Kollam

കൊല്ലം ചവറയിൽ വാഹനാപകടം; നാല് മരണം

Please complete the required fields.




കൊല്ലം ചവറയിൽ വാഹനാപകടത്തിൽ നാല് പേർ മരിച്ചു. മത്സ്യത്തൊഴിലാളികളാണ് മരിച്ചത്. തിരുവനന്തപുരം പുല്ലുവിള സ്വദേശികളായ കരുണാമ്പരം (56 ), ബർക്കുമൻസ് (45), വിഴിഞ്ഞം സ്വദേശി ജസ്റ്റിൻ (56 ) , തമിഴ്‌നാട് സ്വദേശി ബിജു (35 ) എന്നിവരാണ് മരിച്ചത്.

അർധരാത്രി 12.30ന് ചവറ ദേശീയപാതയിൽ ഇടപ്പള്ളികോട്ടക്ക് സമീപത്താണ് അപകടമുണ്ടായത്. പുല്ലുവിളയിൽ നിന്ന് ബേപ്പൂരേക്ക് മത്സ്യത്തൊഴിലാളികളുമായി പോയ മിനി ബസിൽ തിരുവനന്തപുരത്തേക്ക് മത്സ്യവുമായി പോയ ഇൻസുലേറ്റഡ് വാൻ ഇടിച്ചാണ് അപകടമുണ്ടായത്.

ഗുരുതരമായി പരുക്കേറ്റ രണ്ടുപേരെ തിരുവന്തപുരം മെഡിക്കൽ കോളജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു.

Related Articles

Leave a Reply

Back to top button