Ernakulam
കുസാറ്റിൽ ടെക് ഫെസ്റ്റിനിടെ വൻ അപകടം; തിരക്കിൽപ്പെട്ട് 12 പേർക്ക് പരിക്ക്, 3 പേരുടെ നില ഗുരുതരം
കൊച്ചി: കൊച്ചി ശാസ്ത്ര സാങ്കേതിക സർവകലാശാലയിൽ ടെക് ഫെസ്റ്റിനിടെ തിക്കിലും തിരക്കിലും പെട്ട് 12 പേർക്ക് പരിക്ക്. മൂന്ന് പേരുടെ നില ഗുരുതരമാണെന്നാണ് പ്രാഥമിക വിവരം. ടെക് ഫെസ്റ്റിന്റെ ഭാഗമായി നടന്ന ഗാനമേളയാണ് വലിയ അപകടത്തിൽ കലാശിച്ചത്. സർവകലാശാലയിലെ ഓഡിറ്റോറിയത്തിലായിരുന്നു പരിപാടി നടന്നത്.
ഇതിനിടെ മഴ പെയ്തു. ഓഡിറ്റോറിയത്തിന് പുറത്തുണ്ടായിരുന്നവർ പെട്ടെന്ന് ഓഡിറ്റോറിയത്തിലേക്ക് ഓടിക്കയറിയതോടെ തിരക്ക് അനിയന്ത്രിതമായി. ഇതോടെയാണ് അപകടമുണ്ടായത്. പരിക്കേറ്റവരെ വിവിധ ആശുപത്രികളിൽ പ്രവേശിപ്പിച്ചു.