താമരശ്ശേരി : താമരശ്ശേരി ചുരം ഒമ്പതാം വളവിന് താഴെ ചരക്കുലോറി മറിഞ്ഞു. കോഴിക്കോട് ഭാഗത്തേക്ക് പഴങ്ങളുമായി വരികയായിരുന്ന ലോറിയാണ് മറിഞ്ഞത്. അപകടത്തിൽ ആർക്കും പരിക്കില്ല. വൈകിട്ട് അഞ്ചേകാലോടെയാണ് അപകടമുണ്ടായത്. അപകടസമയം വാഹനത്തിൽ ഡ്രൈവർ മാത്രമേ ഉണ്ടായിരുന്നുള്ളൂ. ഇദ്ദേഹത്തിന് കാര്യമായി പരിക്കേറ്റിട്ടില്ല.
അപകടത്തെ തുടർന്ന് ചുരത്തിൽ നേരിയ തോതിൽ ഗതാഗത തടസ്സമുണ്ടായി. ചുരം സംരക്ഷണസമിതി സംഘത്തിന്റെയും ഫയർഫോഴ്‌സിന്റെയും നേതൃത്വത്തിൽ അപകടത്തിൽപ്പെട്ട വാഹനം എടുത്തുമാറ്റാനുള്ള ശ്രമം തുടരുകയാണ്. ശനി, ഞായർ ദിവസങ്ങളിൽ ചരക്കുലോറികൾ ചുരത്തിലേക്ക് കയറ്റിവിടരുതെന്ന നിർദേശം നിലനിൽക്കേയാണ് അപകടത്തിൽപ്പെട്ട ചുരത്തിലേക്ക് പ്രവേശിച്ചത്.