Thiruvananthapuram

മന്ത്രി ബിന്ദുകൃഷ്ണയെ തിരുത്തിയ ശങ്കുവിന് അങ്കണവാടിയിൽ നിന്ന് സസ്പെൻഷൻ! വ്യാജ വാർത്തകൾക്കെതിരെ ഡിജിപിക്ക് പരാതി

Please complete the required fields.




തിരുവനന്തപുരം: അങ്കണവാടിയിൽ ‘ബിരിയാണി’ ചോദിച്ച് സോഷ്യൽ മീഡിയയിൽ വൈറലായ ശങ്കു എന്ന കുട്ടിയെ സസ്പെൻഡ് ചെയ്തെന്ന തരത്തിൽ പ്രചരിക്കുന്ന വ്യാജ വാർത്തകൾക്കെതിരെ ഡിജിപിക്ക് പരാതി. മന്ത്രി ബിന്ദുകൃഷ്ണയെ ട്രോളിയതിന് കുട്ടിയെ അങ്കണവാടിയിൽ നിന്ന് സസ്പെൻഡ് ചെയ്തെന്നും, മുഖ്യമന്ത്രി ഇതിന് ശുപാർശ ചെയ്തെന്നുമാണ് സാമൂഹ്യമാധ്യമങ്ങളിൽ വ്യാജ പ്രചാരണം നടക്കുന്നത്. ഇതിനെതിരെ മന്ത്രിയുടെ പേഴ്സണൽ സ്റ്റാഫ് അംഗം അഡ്വ. ത്രിദീപ് കുമാർ ഡിജിപിക്ക് പരാതി നൽകി. ഈ പ്രചാരണം തികച്ചും അടിസ്ഥാനരഹിതവും തെറ്റിദ്ധരിപ്പിക്കുന്നതുമാണെന്ന് പരാതിയിൽ പറയുന്നു.

കഴിഞ്ഞ ദിവസം മന്ത്രി ബിന്ദുകൃഷ്ണ മാധ്യമങ്ങളോട് സംസാരിക്കവെ ശങ്കുവിനെക്കുറിച്ച് ഒരു പരാമർശം നടത്തിയിരുന്നു. കൊല്ലം ചവറയിലെ മഹിളാ കോൺഗ്രസ് ജില്ലാ സെക്രട്ടറി രാധാമണിയുടെ കൊച്ചുമകനാണ് ശങ്കു എന്നായിരുന്നു മന്ത്രി പറഞ്ഞത്. എന്നാൽ ഈ പ്രസ്താവന തിരുത്തിക്കൊണ്ട് ശങ്കു തന്നെ ഒരു വീഡിയോയുമായി രംഗത്തെത്തി.

“പുതിയ മന്ത്രി ആന്റി പറഞ്ഞു, ഞാൻ രാധാമണി ചേച്ചിയുടെ കൊച്ചുമോനാണെന്ന്. ഞാൻ രാധാമണി ചേച്ചിയുടെയൊന്നും കൊച്ചുമോനല്ല. എന്റെ അപ്പാമ്മയുടെ പേര് ഓമന, എന്റെ അമ്മാമ്മയുടെ പേര് റീന തങ്കപ്പൻ. ഇത്രയേയുള്ളൂ കാര്യം.” – എന്നായിരുന്നു ശങ്കു വീഡിയോയിൽ പറഞ്ഞത്.

ഈ മറുപടി വീഡിയോ സോഷ്യൽ മീഡിയയിൽ വലിയ രീതിയിൽ വൈറലായിരുന്നു. ഇതിന് പിന്നാലെയാണ് രാഷ്ട്രീയ ലക്ഷ്യത്തോടെ കുട്ടിയെ സസ്പെൻഡ് ചെയ്തുവെന്ന തരത്തിലുള്ള വ്യാജ വാർത്തകൾ ചിലർ പ്രചരിപ്പിച്ചു തുടങ്ങിയത്. ഇത്തരം തെറ്റായ വാർത്തകൾ നിർമ്മിക്കുന്നവർക്കെതിരെ കർശന നടപടി വേണമെന്നാണ് മന്ത്രിയുടെ ഓഫീസിന്റെ ആവശ്യം.

Related Articles

Back to top button