കൊച്ചി: കൊച്ചിയില്‍ ഡെങ്കിപ്പനി മരണം സ്ഥിരീകരിച്ചു. തൃക്കാക്കര ഇടച്ചിറയില്‍ മൂന്ന് വയസുകാരിയാണ് പനി ബാധിച്ച് മരിച്ചത്. ദുര്‍ഗ ടി മനോജാണ് കൊച്ചി റിനൈ മെഡിസിറ്റി ആശുപത്രിയില്‍ ചികിത്സയിലിരിക്കെ മരിച്ചത്.
ഡെങ്കിപ്പനി ബാധിച്ച ദുര്‍ഗയെ ആദ്യം തൃക്കാക്കരയിലെ സ്വകാര്യ ആശുപത്രിയിലാണ് പ്രവേശിപ്പച്ചത്. തുടര്‍ന്ന് ആരോഗ്യ നില വഷളായതോടെ റിനൈ മെഡിസിറ്റിയിലേക്ക് മാറ്റുകയായിരുന്നു. ഇന്ന് വൈകിട്ട് മൂന്ന് മണിയോടെ മരണം സ്ഥിരീകരിച്ചു.