Palakkad

പാലക്കാട് നിന്ന് തട്ടിക്കൊണ്ടുപോയ പെണ്‍കുട്ടിയെ ഗുരുവായൂരില്‍ കണ്ടെത്തി

Please complete the required fields.




പാലക്കാട്: ബന്ധുക്കളെ മര്‍ദ്ദിച്ച് തട്ടിക്കൊണ്ടുപോയ പോക്‌സോ കേസ് അതിജീവിതയെ ഗുരുവായൂരില്‍ കണ്ടെത്തി. പീഡനത്തിനിരയായതിനെ തുടര്‍ന്ന് മുത്തശ്ശിയുടെ സംരക്ഷണത്തില്‍ കഴിയുകയായിരുന്ന പെണ്‍കുട്ടിയെ കേസിലെ പ്രതിയായ ചെറിയച്ചനും ബന്ധുക്കളും ചേര്‍ന്നാണ് തട്ടിക്കൊണ്ടുപോയത്. കാറിലും ബൈക്കിലുമായി എത്തിയ സംഘത്തിലെ ഏതാനും പേര്‍ പോലീസ് കസ്റ്റഡിയിലാണ്.

പോക്‌സോ കേസിന്റെ വിചാരണ ഈ മാസം 16 ന് ആരംഭിക്കാനിരിക്കെയാണ് വീട്ടിലുണ്ടായിരുന്നവരെ മര്‍ദ്ദിച്ച് 11 കാരിയെ കടത്തിക്കൊണ്ടുപോയത്. ഗുരുവായൂരില്‍ ലോഡ്ജില്‍ വെച്ചാണ് പെണ്‍കുട്ടിയെ പോലീസ് കസ്റ്റഡിയിലെടുത്തത്. കുട്ടിയുടെ അമ്മയുടെ ഒത്താശയോടെയാണ് തട്ടിക്കൊണ്ടുപോയതെന്ന് ബന്ധുക്കള്‍ ആരോപിക്കുന്നു.

Related Articles

Leave a Reply

Back to top button