Thiruvananthapuram

പാങ്ങപ്പാറ അഭിരാം കൊലക്കേസ്: പ്രതി ഉമറിന്റെ പെൺസുഹൃത്തും പൊലീസ് കസ്റ്റഡിയിൽ; കൊലപാതക സമയത്ത് ധരിച്ച വസ്ത്രം കണ്ടെടുത്തു

Please complete the required fields.




തിരുവനന്തപുരം: പാങ്ങപ്പാറ അഭിരാം കൊലക്കേസിൽ പ്രതി ഉമറിന്റെ പെൺസുഹൃത്തും പൊലീസ് കസ്റ്റഡിയിൽ. പ്രതികളുടെ വീട്ടിൽ നടത്തിയ പരിശോധനയിൽ കൊലപാതക സമയത്ത് ഒന്നാം പ്രതിയായ 17കാരൻ ധരിച്ചിരുന്ന പാന്റ് കണ്ടെത്തിയതായും പൊലീസ് അറിയിച്ചു.

ഒന്നാം പ്രതി 17കാരൻ, രണ്ടാം പ്രതി ഉമർ, മൂന്നാം പ്രതി ഉമറിന്റെ പെൺസുഹൃത്ത് എന്നിവരാണ് ഇപ്പോൾ പൊലീസ് കസ്റ്റഡിയിലുള്ളത്. കൊലപാതകത്തിൽ നേരിട്ട് പങ്കുള്ള പ്രതിയാണ് ഉമറെന്നാണ് പൊലീസ് വിലയിരുത്തൽ. ഉമറിന്റെ സുഹൃത്തായ പെൺകുട്ടിക്കും കൊലപാതകവുമായി ബന്ധപ്പെട്ട വിവരം ഉണ്ടായിരുന്നുവെന്നാണ് അന്വേഷണ സംഘത്തിന്റെ സംശയം.

ഇന്നലെ കസ്റ്റഡിയിലെടുത്ത യുവതി ഇപ്പോഴും പൊലീസ് കസ്റ്റഡിയിലാണെന്ന് വിവരം. പ്രതികളുടെ വീട്ടിൽ നടന്ന പരിശോധനയിലാണ് ഒന്നാം പ്രതി കൊലപാതകസമയത്ത് ധരിച്ചിരുന്ന വസ്ത്രം വീട്ടിൽ നിന്ന് കണ്ടെടുത്തത്. അതേസമയം, കേസിലെ പ്രധാന തൊണ്ടിമുതൽ ഇതുവരെ കണ്ടെത്താനായിട്ടില്ല. മൂന്നാം പ്രതിയായ ആനന്ദയുടെ മൊബൈൽ ഫോൺ കണ്ടെത്താനാണ് പൊലീസ് ശ്രമിക്കുന്നത്. ഈ ഫോണിൽ നിന്നാണ് അഭിരാമിനെ വിളിച്ചുവരുത്തിയതെന്നാണ് വിവരം.

ഫോൺ തോട്ടിലേക്ക് എറിഞ്ഞുവെന്നാണ് പതിനേഴുകാരൻ മൊഴി നൽകിയിരിക്കുന്നത്. എന്നാൽ ഉമർ പറഞ്ഞത് ഫോൺ കുറ്റിക്കാട്ടിലേക്ക് എറിഞ്ഞുവെന്നാണ്. തോട്ടിൽ തിരച്ചിൽ നടത്തിയെങ്കിലും ഫോൺ കണ്ടെത്താനായില്ലെന്ന് പൊലീസ് അറിയിച്ചു

Related Articles

Back to top button