Palakkad

പ്രധാനമന്ത്രിയുടെ ചിത്രത്തിൽ ചവിട്ടി മുദ്രാവാക്യം വിളി…! മണ്ണാർക്കാട് പത്ത് കോളേജ് വിദ്യാർത്ഥികൾക്കെതിരെ പൊലീസ് കേസെടുത്തു

Please complete the required fields.




പാലക്കാട്: മണ്ണാർക്കാട് പ്രധാനമന്ത്രി നരേന്ദ്രമോദിയെ അധിക്ഷേപിച്ചെന്ന പരാതിയിൽ കോളേജ് വിദ്യാർത്ഥികൾക്കെതിരെ പൊലീസ് കേസെടുത്തു. കോളേജ് യൂണിയൻ തെരഞ്ഞെടുപ്പിന്റെ കലാശക്കൊട്ടിനിടെ പ്രധാനമന്ത്രിയുടെ ചിത്രത്തിൽ ചവിട്ടി അധിക്ഷേപിച്ചു എന്ന പരാതിയിലാണ് നടപടി. എംഇഎസ് കല്ലടി കോളേജിലെ 10 വിദ്യാർത്ഥികൾക്കെതിരെയാണ് മണ്ണാർക്കാട് പൊലീസ് കേസെടുത്തിരിക്കുന്നത്.

മോദിയുടെ ഫോട്ടോയിൽ ചവിട്ടി മുദ്രാവാക്യം വിളിക്കുന്ന ദൃശ്യങ്ങൾ സാമൂഹിക മാധ്യമങ്ങളിൽ വ്യാപകമായി പ്രചരിച്ചിരുന്നു. ഇതിന് പിന്നാലെ ബിജെപി വെസ്റ്റ് ജില്ലാ പ്രസിഡന്റ് നൽകിയ പരാതിയിലാണ് പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചത്. എംഎസ്എഫ്, എസ്എഫ്ഐ പ്രവർത്തകരാണ് പ്രധാനമന്ത്രിയെ അധിക്ഷേപിച്ചതെന്നാണ് ബിജെപിയുടെ ആരോപണം. സംഭവത്തിൽ കൂടുതൽ അന്വേഷണം നടന്നുവരികയാണെന്ന് പൊലീസ് വ്യക്തമാക്കി.

Related Articles

Back to top button