Palakkad

ആംബുലൻസ് വരാൻ വൈകി, കണ്ടുനിന്നവർ തിരിഞ്ഞുനോക്കിയില്ല; കാറിടിച്ച് രക്തം വാർന്ന് റോഡിൽ കിടന്ന കാൽനടയാത്രക്കാരൻ മരിച്ചു

Please complete the required fields.




പാലക്കാട്: കാറിടിച്ച് റോഡരികിൽ പത്ത് മിനിറ്റോളം രക്തം വാർന്ന് കിടക്കേണ്ടി വന്ന കാൽനടയാത്രക്കാരൻ ചികിത്സയിലിരിക്കെ മരിച്ചു. ചാലിശ്ശേരി തേവർപറമ്പിൽ അബൂബക്കർ (62) ആണ് മരിച്ചത്. തൃശൂരിലെ സ്വകാര്യ ആശുപത്രിയിൽ തീവ്രപരിചരണ വിഭാഗത്തിൽ ചികിത്സയിൽ കഴിയവെയായിരുന്നു അന്ത്യം.

കൂറ്റനാട് – തണ്ണീർക്കോട് റോഡിൽ വട്ടേനാട് സ്കൂളിന് സമീപം കഴിഞ്ഞ ദിവസമായിരുന്നു ദാരുണമായ അപകടം നടന്നത്. റോഡരികിലൂടെ നടന്നുപോകുകയായിരുന്ന അബൂബക്കറിനെ തണ്ണീർക്കോട് ഭാഗത്തുനിന്ന് നിയന്ത്രണം വിട്ടെത്തിയ കാർ ശക്തിയായി ഇടിച്ച് തെറിപ്പിക്കുകയായിരുന്നു.

ഇടിയുടെ ആഘാതത്തിൽ തെറിച്ചുവീണ് രക്തം വാർന്ന് റോഡിൽ കിടന്ന അബൂബക്കറിനെ ആശുപത്രിയിലെത്തിക്കാൻ അതുവഴി കടന്നുപോയ കാറുകളോ മറ്റ് വാഹനങ്ങളോ തയ്യാറായില്ലെന്നത് മനുഷ്യത്വമില്ലായ്മയുടെ നേർക്കാഴ്ചയായി. തുടർന്ന് നാട്ടുകാർ ഓടിക്കൂടി ആംബുലൻസ് വിളിച്ച് വരുത്തിയാണ് ഇയാളെ തൃശൂരിലെ ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. എന്നാൽ ആംബുലൻസ് എത്താൻ വൈകിയതും ചികിത്സ ലഭിക്കാൻ കാലതാമസമുണ്ടാകാൻ കാരണമായി.

Related Articles

Back to top button