വിനോദ സഞ്ചാര കേന്ദ്രങ്ങളിലേക്ക് പോകുന്നവരെ വാരാന്ത്യ ലോക്ഡൗണിന്റെ പേരിൽ തടയില്ലെന്ന്; മന്ത്രി മുഹമ്മത് റിയാസ്
തിരുവനന്തപുരം: കോവിഡിെൻറ പ്രത്യേക സാഹചര്യത്തിൽ ഇത്തവണത്തെ ഒാണം വാരാഘോഷം വെർച്വലായി സംഘടിപ്പിക്കാൻ സർക്കാർ തീരുമാനം. ഔപചാരിക ഉദ്ഘാടനം 14ന് വൈകീട്ട് ആറിന് മുഖ്യമന്ത്രി പിണറായി വിജയൻ നിർവഹിക്കുമെന്ന് മന്ത്രി മുഹമ്മദ് റിയാസ് വാർത്തസമ്മേളനത്തിൽ വ്യക്തമാക്കി.
ലോകത്തെവിടെയുമുള്ള മലയാളികൾക്ക് തങ്ങളുടെ ഓണപ്പൂക്കളം ടൂറിസം വകുപ്പിെൻറ ഡിജിറ്റൽ പ്ലാറ്റ്ഫോമിൽ അപ്‌ലോഡ് ചെയ്യാനാവും. കേരളത്തിലെയും വിദേശങ്ങളിലെയും എൻട്രികൾക്ക് പ്രത്യേക സമ്മാനവുമുണ്ടാകും. ടൂറിസം വകുപ്പിെൻറ വെബ്‌സൈറ്റിൽ രജിസ്‌ട്രേഷൻ സൗകര്യം ആഗസ്റ്റ് പത്തിന് ആരംഭിക്കും. പ്രവാസി മലയാളികളെക്കൂടി വെർച്വൽ ഓണാഘോഷത്തിൽ പങ്കാളികളാക്കും.
വിവിധ വിദേശ മലയാളി സംഘടനകളുമായി ഇക്കാര്യം ചർച്ച ചെയ്തു വരികയാണ്. കോവിഡ് മൂലം 2020 മാർച്ച് മുതൽ 2020 ഡിസംബർ വരെ ടൂറിസം മേഖലക്ക് 33,000 കോടി രൂപയുടെ നഷ്ടമാണ് സംഭവിച്ചത്.
ഒരു ഡോസെങ്കിലും വാക്‌സിൻ എടുത്തവർക്ക് ടൂറിസം കേന്ദ്രങ്ങളിൽ താമസം
ടൂറിസം കേന്ദ്രങ്ങൾ തുറന്നുകൊണ്ടിരിക്കുകയാണെന്നും ആഭ്യന്തര വിനോദ സഞ്ചാരികളെയാണ് ഈ ഘട്ടത്തിൽ ലക്ഷ്യമിടുന്നതെന്നും മന്ത്രി മുഹമ്മദ് റിയാസ് പറഞ്ഞു. ഒരു ഡോസ് എങ്കിലും വാക്‌സിനെടുത്ത കുടുംബങ്ങളെ വാക്‌സിനെടുത്ത ജീവനക്കാരുള്ള ഹോട്ടലുകളിലും റിസോർട്ടുകളിലും താമസിക്കാൻ അനുവദിക്കും.
കണ്ടെയ്ൻമെൻറ് സോണുകളിൽ പോലും ഇത്തരം ഹോട്ടലുകളെയും അവിടങ്ങളിൽ താമസിക്കുന്ന വിനോദ സഞ്ചാരികളെയും ബുദ്ധിമുട്ടിക്കരുതെന്ന് നിർദേശിച്ചിട്ടുണ്ട്. വിനോദ സഞ്ചാര കേന്ദ്രങ്ങളിലേക്ക് പോകുന്നവരെ വാരാന്ത്യ ലോക്ഡൗണിെൻറ പേരിൽ തടയില്ല. ബീച്ചുകളിലുൾപ്പെടെ പ്രോട്ടോകോൾ പാലിക്കണം