
ബാലുശ്ശേരി : ഷൂവിനുള്ളിൽ കയറിക്കൂടിയ പാമ്പിനെ പൂച്ചക്കുട്ടി വകവരുത്തിയത് രക്ഷയായി. ബാലുശ്ശേരി കൊട്ടാരമുക്കിൽ കുറ്റിയുള്ളതിൽ ബാബുവിന്റെ വീട്ടുമുറ്റത്ത് അഴിച്ചുവെച്ച ഷൂവിനുള്ളിലാണ് പാമ്പ് കയറിക്കൂടിയത്.
രാവിലെ വീട്ടിൽനിന്ന് പുറത്തുപോയ ബാബു ഷൂ മുറ്റത്ത് അഴിച്ചുവെച്ചതായിരുന്നു. അല്പംകഴിഞ്ഞ് വീട്ടിലെ പൂച്ചക്കുട്ടി ഷൂവുമായി കളിക്കുന്നത് കണ്ടപ്പോഴാണ് ഷൂവിനുള്ളിൽ പാമ്പുണ്ടെന്ന് മനസ്സിലായത്. പാമ്പിനെ പൂച്ചക്കുട്ടി വകവരുത്തിയിരുന്നു. പൂച്ചക്കുട്ടി പാമ്പിനെ കണ്ടില്ലായിരുന്നുവെങ്കിൽ ഷൂ ധരിക്കുമ്പോൾ ബാബുവിന് കടിയേൽക്കുമായിരുന്നു. ഏത് ഇനത്തിൽപ്പെട്ട പാമ്പാണെന്ന് അറിയില്ലെന്ന് ബാബു പറഞ്ഞു.





