
സിനിമ തിയറ്ററുകൾ ഉടൻ തുറക്കാൻ അനുമതി നൽകണമെന്ന ആവശ്യവുമായി തിയറ്റർ സംഘടനയായ ഫിയോക്. തിയറ്റർ ഉടമകൾ വലിയ പ്രതിസന്ധിയിലാണെന്നും ലോൺ തിരിച്ചടയ്ക്കാൻ കഴിയാത്ത അവസ്ഥയിലാണെന്നും സംഘടന അറിയിച്ചു.
തിയറ്ററുകൾ വിറ്റ് നടപടി ഒഴിവാക്കാനുള്ള സാഹചര്യം ഇപ്പോൾ നടക്കുന്നില്ല. ദിവസേന 4 ഷോകൾ നടത്താൻ അനുമതി നൽകണം. തിയറ്റർ ഉടമകൻ വലിയ പ്രതിസന്ധിയിലൂടെയാണ് കടന്നു പോകുന്നത്.ലോണുകൾ തിരിച്ചടയ്ക്കാൻ കഴിയാത്ത അവസ്ഥയാണ് ഉള്ളത്. അതിനാൽ സിനിമ തിയറ്ററുകൾ തുറക്കാൻ അനുമതി നൽകണമെന്ന് ഫിയോക് ആവശ്യപ്പെട്ടു.
അതേസമയം , ലോക്ക്ഡൗൺ ഇളവുകളിലെ മാനദണ്ഡങ്ങളെപറ്റിയുള്ള വിവാദങ്ങൾ ശക്തമാകുന്നതിനിടെ ഇന്ന് മുഖ്യമന്ത്രിയുടെ നേതൃത്വത്തിൽ കൊവിഡ് അവലോകന യോഗം ചേരും. കടകളിൽ പ്രവേശിക്കാൻ മൂന്നു തരം സർട്ടിഫിക്കറ്റുകളിൽ ഒന്ന് നിർബന്ധമാക്കിയതടക്കം യോഗത്തിൽ ചർച്ച ചെയ്യും. ജീവനൊപ്പം ജീവനോപാധികളും സംരക്ഷിക്കാനാണ് ഇളവുകൾ നൽകിയതെന്ന് ആരോഗ്യ മന്ത്രി വീണാ ജോർജ് പറഞ്ഞു.